കോക്ക്ടെയിൽ
ദൃശ്യരൂപം
(Cocktail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോക്ക്ടെയിൽ.
- സംവിധാനം: വി.കെ. പ്രകാശ്. രചന: അനൂപ് മേനോൻ.
വെങ്കി
[തിരുത്തുക]- അവനവനോട് തന്നെ കള്ളം പറയുന്ന ഒരു പ്രത്യേക ജീവിയാണു മനുഷ്യൻ. പിന്നെ എങ്ങനെയാണു എബ്രഹാമേ, ഞാൻ നിന്നെ വിശ്വസിക്കുക.
- ഒന്നും നഷ്ടപ്പെടാനില്ലാത്തവനോടും, നഷ്ടപ്പെടാനൊരുപാടുള്ളവനോടും കളിക്കരുത്. അവനെന്തൊക്കെ ചെയ്തു കൂട്ടുമെന്നാർക്കും പറയാൻ പറ്റില്ല.
- നീ ഇവളെ നോക്കി ആ ട്രിഗ്ഗർ വലിക്കരുതെന്നു ഒരു നിമിഷം ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ നീ അത് ചെയ്തു... ഇത് സ്നേഹമാരുന്നില്ലല്ലോടാ. മാംസവും മാംസവും ഉരസി ഉണ്ടാകുന്ന ചൂട് മതിയാരുന്നല്ലോ നിനക്ക്. ആ വേശ്യയ്ക്ക് നീ വില പറയുമ്പോ ഇവളെ ഞാനോർത്തു, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി സ്വന്തം ശരീരം വിൽക്കുന്നവൾക്ക് മുൻപിൽ ഇവൾ എത്രയോ ചെറുതാകുന്നത് ഞാൻ കണ്ടു. അവൾക്കു പേര് വേശ്യ. നിനക്കോ ദേവീ?
സംഭാഷണങ്ങൾ
[തിരുത്തുക]- പാർവ്വതി: നിങ്ങൾക്കൊന്നും നഷ്ട്ടപ്പെട്ടിട്ടില്ല രവി. കരിയർ... പണം... അമ്മു... ഒന്നും...
- രവി: വിഡ്ഢിയാക്കുകയായിരുന്നു, ഒരു രാവും പകലുമെന്നെ. നന്നായി, ഐ ഡിസർവ് ഇറ്റ്. നിങ്ങൾ...
- പാർവ്വതി: അതെ, ഞങ്ങൾ. കാരണം, ഒരു ദിവസമെങ്കിലും നിങ്ങളെ അറിയിക്കണംന്നുണ്ടായിരുന്നു, സ്നേഹിക്കുന്നവർ വഞ്ചിക്കുമ്പോഴുണ്ടാകുന്ന വേദന. അയാളെല്ലാമെന്നോട് പറഞ്ഞതിന് ശേഷമുള്ള ദിവസങ്ങൾ, എനിക്ക്,എനിക്കെന്നോടു തന്നെ പുച്ഛം തോന്നിയിരുന്നു, ഓരോ നിമിഷവും നിങ്ങളോട് സ്നേഹം അഭിനയിക്കുമ്പോ, നിങ്ങളുടെ ശ്വാസത്തിലും, വിയർപ്പിലും കലർന്ന മറ്റൊരു സ്ത്രീയുടെ ഗന്ധം ശ്വസിച്ച് രാത്രി ഉറങ്ങുമ്പോ... നിങ്ങൾക്കൊന്നും നഷ്ട്ടപ്പെട്ടിട്ടില്ല രവി, ഒന്നൊഴിച്ച്. എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു ഭാര്യ, ഇനി നിങ്ങൾക്കില്ലാ.
- രവി: ഒരു എസ്‌ക്യുസും പറയാനില്ല, നിനക്ക് തീരുമാനിക്കാം. സത്യമായിട്ടും പാറു, നിന്റെ ഒരു കുറവും കൊണ്ടല്ല, സംഭവിച്ചു പോയി. ഇതിപ്പോ എന്നെ ന്യായീകരിക്കയല്ല, ഇന്നനുഭവിച്ചതിനേക്കാൾ കൂടുതൽ, ഞാൻ അർഹിക്കുന്നു, എനിക്കതറിയാം. നിനക്ക് തീരുമാനിക്കാം.
- പാർവ്വതി: എനിക്കറിയില്ല, രവി. ചിലപ്പോ എന്റെ മനസ്സ് നിങ്ങളോട് ക്ഷമിച്ചേക്കാം. പക്ഷെ അതെനിക്ക് വേറെ നിവൃത്തിയില്ലാത്തതോണ്ടല്ല, ഈ ദിവസം എന്റെ കുഞ്ഞിന് വേണ്ടി നിങ്ങൾ ഓടിയ ഓട്ടം, സഹിച്ച വേദന, അപമാനം. നിങ്ങളിൽ ഇന്ന് നല്ലൊരു അച്ഛനുണ്ട്. അതൊന്ന് കൊണ്ടു മാത്രം. പക്ഷേ രവി, ഒന്ന് ചോദിച്ചോട്ടെ, ദേവീടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ നിങ്ങളെന്നോട് ക്ഷമിക്കുമായിരുന്നോ?
കഥാപാത്രങ്ങൾ
[തിരുത്തുക]- ജയസൂര്യ – വെങ്കി
- അനൂപ് മേനോൻ – രവി ഏബ്രഹാം
- സംവൃത സുനിൽ – പാർവ്വതി
പുറത്തേക്കള്ള കണ്ണികൾ
[തിരുത്തുക]