ചെങ്കോൽ (ചലച്ചിത്രം)

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Chenkol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചെങ്കോൽ.

സംവിധാനം: സിബി മലയിൽ. രചന: എ.കെ. ലോഹിതദാസ്.

സംഭാഷണങ്ങൾ[തിരുത്തുക]

സേതുമാധവൻ: ഏതു വീട്? കേറിക്കിടക്കാൻ ഒരിടം പോലുമില്ലാത്തവനാണു ഞാൻ. ദാ കണ്ടോ, ആ തെരുവിലാണ് സേതുമാധവനെല്ലാം നഷ്ടപ്പെട്ടത്. സ്വപ്നങ്ങളും ജീവിതവുമെല്ലാം. എന്നിട്ടൊരു കിരീടം വച്ചുതന്നു. ഇപ്പോൾ ദാ മുഖത്തു കണ്ടില്ലേ? ആരെയും പറഞ്ഞു മനസ്സിലാക്കണ്ട. കൊള്ളാം, ഭംഗിയുണ്ടല്ലേ?
കേശു: അതൊക്കെ നമുക്കു മാറ്റിയെടുക്കാം.
സേതുമാധവൻ: എന്തിന്? ഇനിയിതു മാറ്റാൻ പാടില്ല. സേതുമാധവിന്റെ കിരീടത്തിൽ ഇതൊരു തൂവൽ.
കേശു: തൂവലോ?
സേതുമാധവൻ: അതെ, തൂവൽ. നിനക്കിതൊന്നും മനസ്സിലാവില്ലല്ലേ? മണ്ടൻ... [ചിരിക്കുന്നു]
കേശു: എന്തു ചിരിയാ ഇത്? നിനക്കാകെ ഒരു മാറ്റമുണ്ട്. ജയിലിൽ നിന്നു വന്നപ്പോൾ കണ്ട സേതുവല്ലിത്.
സേതുമാധവൻ: അല്ല, അല്ലേ? ഒരു മനുഷ്യനെത്രത്തോളം താഴാൻ പറ്റും? ഭൂമിയോളം, അല്ലേ? പിന്നെയും ചവിട്ടുകയാണു തലയിൽ. എങ്ങോട്ടു താഴും? പാതാളത്തിലേക്കു താഴാൻ മഹാബലിയല്ല. വെറും മനുഷ്യൻ. സേതുമാധവനാണ്. ഇനി ഒരിക്കലെങ്കിലും, ഒരു പ്രാവശ്യമെങ്കിലും എനിക്കു ജയിക്കണമെടാ. ഒരു പ്രാവശ്യമെങ്കിലും.
കേശു: നീ വിഷമിക്കണ്ട. ഒക്കെ ശരിയാവും.
സേതുമാധവൻ: മിണ്ടരുതാ വാക്ക്. ശരിയാവുമത്രേ. കേട്ടു തുരുമ്പിച്ചു. ജീവിതത്തിലൊരായിരം വട്ടം എന്റെ മനസ്സ് എന്നോടു പറഞ്ഞിട്ടുണ്ട്. ശരിയാവും. എന്റെ അമ്മ, അച്ഛൻ, പെങ്ങമ്മാരു, അനിയൻ, ദേവി, നീ. അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു. ശരിയാവും. എവിടെ? എവിടെ ശരിയായി? ശരിയാവില്ല. സേതുമാധവൻ ഒരിക്കലും ശരിയാവില്ല.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചെങ്കോൽ_(ചലച്ചിത്രം)&oldid=17956" എന്ന താളിൽനിന്ന് ശേഖരിച്ചത്