സ്വർഗ്ഗനരകങ്ങൾ
ദൃശ്യരൂപം
- മാതാക്കളുടെ കാൽകീഴിലാണ് സ്വർഗ്ഗം സ്ഥിതിചെയ്യുന്നത്. മുഹമ്മദ് നബി.
- ഞാൻ നരകത്തെ ഭയക്കുന്നില്ല. സ്വർഗ്ഗത്തെക്കുറിച്ചും എനിക്ക് പേടിയില്ല. നരകപീഡനങ്ങളെ അപേക്ഷിച്ച് സ്വർഗ്ഗത്തിലെ ബോറടിയായിരിക്കും ഭയാനകം.ഐസക്ക അസിമോവ്.
- സ്വർഗ്ഗത്തിൽ ഹാസ്യമുണ്ടാവില്ല. ഹാസ്യത്തിന്റെ ഉറവിടം സന്തോഷമല്ല.വിഷാദമാണ്. മാർക്ക് ട്വയ്ൻ.
- സ്വർഗ്ഗത്തിൽ ചെന്നാൽ തെറിവിളി സാധ്യമല്ല. അത്കൊണ്ട് ഇപ്പോൾ തന്നെ അത് സാധിച്ചുകൊള്ളുക. മാർക്ക് ട്വയ്ൻ
- കണ്ടിരിക്കേണ്ട രാജ്യങ്ങളും സ്ഥലങ്ങളും ഞാൻ കണ്ടുകഴിഞ്ഞിരിക്കുന്നു. സ്വർഗ്ഗവും നരകവും ഒഴികെ. അതിൽ ഒന്നിനെക്കുറിച്ച് അറിയാൻ എനിക്ക് അത്ര അവേശമൊന്നുമില്ല. മാർക്ക് ട്വയ്ൻ
- സ്വർഗ്ഗത്തെ നരകമാക്കാനും നരകത്തെ സ്വർഗ്ഗമാക്കാനും മനസ്സിനു സാധ്യമാകുന്നു. മിൾട്ടൺ
- ഒരു മനസ്സ് സ്വർഗ്ഗമായി കാണുന്നത്, മറ്റൊരു മനസ്സ് നരകമായി കാണുന്നു. എമേഴ്സൺ.
- സ്വർഗ്ഗത്തിൽ സ്ത്രീകൾ സ്ത്രീകളും , പുരുഷ്ന്മാർ പുരുഷന്മാരും തന്നെയായിരിക്കും .ജോൺപോൾ രണ്ടാമൻ മാർപാപ്പ.
- ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കോള്ളാത്തവൻ ആരും ഒരു നാളും അതിൽ കടക്കയില്ല. യേശുവചനം
- ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴിയൂടെ കടക്കുന്നത് എളുപ്പം.യേശുവചനം
- നരകത്തിൽ കഴിയുന്നവൻ സ്വർഗ്ഗമെന്തെന്ന് അറിയുന്നില്ല (ഇറ്റാലിയൻ)
- സ്വർഗ്ഗവും നരകവും ഈ ലോകത്തിൽ തന്നെ നേടാവുന്നതാണ് (യിദ്ദിഷ്)
- സ്വർഗ്ഗത്തിനു പഴുതുകളുണ്ട് . അതിലൂടെ ദൈവം കാണുന്നു (റഷ്യൻ)
- ഒറ്റ ചാട്ടത്തിന് സ്വർഗ്ഗത്തിലെത്താൻ പറ്റില്ല (ഫിലിപ്പീൻസ്)
- നിരാശ്രയന്റെ ആശ്രയമാണ് സ്വർഗ്ഗം (തമിഴ്)
- ആനയെ സൃഷ്ടിച്ച സ്വർഗ്ഗം പുല്ലും സൃഷ്ടിച്ചു (വിയറ്റ്നാമീസ്)
- സ്വർഗ്ഗം ഒരു മനുഷ്യനെ സൃഷ്ടിച്ചാൽ അവനെക്കോണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായിരിക്കും (ചൈനീസ്)
- രഥത്തിലേറിയാൽ സ്വർഗ്ഗത്തിലെത്താൻ ആവില്ല (ഇറ്റാലിയൻ)
- സ്വർഗ്ഗം കൽപ്പിച്ച വിധി മനുഷ്യനു മായിക്കാൻ ആവില്ല ചൈനീസ്
- ഒരൊറ്യങ്ങൾ]]
അവലംബം
[തിരുത്തുക]- ↑ The Prentice Hall Encyclopedia of World Proverbs