Jump to content

സോൾട്ട് ൻ പെപ്പർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സോൾട്ട് ൻ പെപ്പർ.

സംവിധാനം: ആശിഖ് അബു. രചന: ശ്യാം പുഷ്കരൻ, ദിലീഷ് നായർ.

കാളിദാസൻ

[തിരുത്തുക]
  • കളിക്കല്ലേ... കളിച്ചാൽ ഞാൻ തീറ്റിക്കുമേ പുളിമാങ്ങ.
  • മല്ലിപ്പൊടി നൂറ്... മുളകുപൊടി അമ്പത്... പച്ചമുളക് നൂറ്... ഉള്ളി കാക്കിലോ... രണ്ടു രാധാസും...
  • കള്ളുകുടിയന്മാർക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ...

കെ.ടി. മിറാഷ്

[തിരുത്തുക]
  • മനു രാഘവ്, നീ ഹോം വർക്ക് ചെയ്തില്ലാ, അല്ലേ. പറ... സോറി ശക്തിമാൻ പറ... സോറി ശക്തിമാൻ...
  • എടീ ഇതൊക്കെ ഇവൻമാരുടെ സ്ഥിരം നമ്പറല്ലേ. ആദ്യം മിസ്സ്‌ കാൾ, പിന്നെ എസ്.എം.എസ്. നമ്മളെങ്ങാനും സംസാരിക്കാൻ തുടങ്ങിയാൽ മൂന്നിന്റന്നു ചോദിക്കും. ഹലോ... ഇപ്പോ ഏത് ഡ്രെസ്സാ ഇട്ടിരിക്കുന്നേ ഡാർലിംഗ്...

സംഭാഷണങ്ങൾ

[തിരുത്തുക]
മനു: ഞാൻ ആദ്യം മുതലേ ചോദിക്കണമെന്ന് കരുതിയതാ. എന്തിനാ ഈ ബുക്ക്‌ ഇപ്പോഴും ഇങ്ങനെ പിടിച്ചോണ്ട് നടക്കുന്നേ? ബാഗിൽ ഇട്ടാ പോരെ?
മീനാക്ഷി: ഒരു എട്ടാം ക്ലാസ്സ്‌ കഴിഞ്ഞപ്പോ അമ്മ ശീലിപ്പിച്ചതാ ബുക്ക് ഇങ്ങനെ പിടിച്ചോണ്ട് നടക്കാൻ. പിന്നെ അതങ്ങ് ശീലമായിപ്പോയി.
മനു: അതെന്താ അങ്ങനെ.?
മീനാക്ഷി: ഓ, ഒന്നുമില്ല...
മനു: എന്നാലും അമ്മ എന്തിനാ അങ്ങനെ പറഞ്ഞേ... എന്റെ അമ്മ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലല്ലോ...

കെ.ടി.മിറാഷ്: ഡാ മനു, ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കു. എനിക്ക് നിന്നെ അറിയാം, നീ ഒന്നും നോക്കണ്ട, ഇന്ന് തന്നെ സ്ഥലം വിട്ടോ. You just can't handle the situation. You know why?
മനു: വേണ്ട വേണ്ട വേണ്ട... ഈ സിറ്റുവേഷൻ എങ്ങനെ ഹാൻഡ്‌ൽ ചെയ്യണമെന്നു എനിക്ക് അറിയാം. ഞാൻ പറയും അയാളോട് പോയി പണി നോക്കാൻ. അവൾ എന്റെ പെണ്ണാണെന്ന്... നീ ഈ നാട്ടുകാരെ മൊത്തം ഉപദേശിച്ചു നശിപ്പിക്കും... പട്ടി ചെറ്റ....

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=സോൾട്ട്_ൻ_പെപ്പർ&oldid=15818" എന്ന താളിൽനിന്ന് ശേഖരിച്ചത്