സൂര്യേനുദിച്ചുകണ്ടേ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഒരു ഞാറുനടീൽ പാട്ട്.


സൂര്യേനുദിച്ചുകണ്ടേ
താരീകന്താരോം
നേരംപുലർന്നുപോയേ
താരീതിനന്തോം
ഒരുപിടിഞാറെടുത്തേൻ
താരീകന്താരോം
ആദിത്യൻ കതിരുനോക്യേ -
താരീതിനന്തോം
ആദിത്യൻകതിരുകണ്ടേ
താരീകന്താരോം
തൈവത്തെക്കൈയെടുത്തേൻ
താരീതിനന്തോം
തമ്പുരാൻ വന്നല്ലോ
താരീകന്താരോം
തല്ലിക്കരകേറ്റുമേ
താരീതിനന്തോം
നട്ടിട്ടും തീരുന്നില്ലേ
താരീകന്താരോം
നേരംപുലർന്നുപോയേ
താരീതിനന്തോം
മേനിതളർന്നുപോയേ
താരീകന്താരോം
നേരം പുലർന്നുപോയേ
താരീതിനന്തോം

"https://ml.wikiquote.org/w/index.php?title=സൂര്യേനുദിച്ചുകണ്ടേ&oldid=21690" എന്ന താളിൽനിന്ന് ശേഖരിച്ചത്