സഹായം:അംഗത്വം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
കീഴ്‌വഴക്കങ്ങൾ
വിക്കിപീഡിയ ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
എഡിറ്റിങ് വഴികാട്ടി
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
കാറ്റഗറികൾ
മീഡിയ സഹായി
പട്ടികകൾ

എന്തുകൊണ്ട്‌ അംഗത്വം[തിരുത്തുക]

വിക്കി ചൊല്ലുകളിൽ ആർക്കും തിരുത്തൽ നടത്താമെങ്കിലും അംഗത്വമെടുത്ത ശേഷം തിരുത്തൽ നടത്തുന്നതാണ്‌ കൂടുതൽ നല്ലത്‌. ഇതുകൊണ്ടുള്ള ഗുണങ്ങൾ താഴെപ്പറയുന്നു:

  • നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ പേരിൽ അല്ലെങ്കിൽ യൂസർ നെയിമിൽ സംരക്ഷിക്കപ്പെടും.പിന്നീട് നിങ്ങൾക്ക് വിക്കിയിൽ കൂടുതൽ പ്രവർത്തനാധികാരങ്ങളും മറ്റും ലഭിക്കാനുള്ള സാധ്യത നിങ്ങൾ (ഒരേ യൂസർ നെയിമിൽ) മൊത്തം എഡിറ്റു ചെയ്ത പേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
  • ഉപയോക്തൃനാമം ഉപയോഗിച്ചാൽ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ഐ.പി. അഡ്രസ്‌ കാണാനാവില്ല. ഓർക്കുക വെബ്‌ ഹാക്കർമാർ നിങ്ങളുടെ ഐ.പി വിലാസം കാണുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.
  • വിക്കി ചൊല്ലുകളിൽ വോട്ടു ചെയ്യാനും അഡ്‌മിനിസ്ട്രേറ്റർ ആകാനും അംഗത്വം നിർബന്ധമാണ്‌.
  • വിക്കി ചൊല്ലുകളിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ അംഗത്വം അത്യാവശ്യമാണ്‌.

എങ്ങനെ അംഗമാകാം?[തിരുത്തുക]

ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയിൽ അംഗത്വവും തികച്ചും സൗജന്യമാണ്‌. അംഗമാകാൻ ഈ പേജ്‌ സന്ദർശിക്കുക.

ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?[തിരുത്തുക]

ഏതു പേരിൽ രജിസ്റ്റർ ചെയ്യണമെന്നത്‌ നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. യഥാർത്ഥപേരോ ഇന്റർനെറ്റ്‌ തൂലികാ നാമമോ ആകാം. ഇംഗ്ലീഷിലോ , യൂണികോഡ്‌ സപ്പോർട്ടുള്ള മറ്റേതു ലിപിയിലോ യൂസർ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കിൽ മലയാളത്തിൽത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

  • ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ ഉപയോഗിക്കാതിരിക്കുക. ഉദാ: ഉമ്മൻ ചാണ്ടി, വൈറ്റ്‌ ഹൌസ്‌..
  • ചില സ്പെഷ്യൽ കാരക്റ്ററുകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്‌. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + -
  • പേരിന്റെ തുടക്കത്തിൽ അക്കങ്ങൾ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്‌
  • ഉപയോക്തൃനാമം തെരഞ്ഞെടുക്കുമ്പോൾ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഒരാൾക്ക്‌ പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. അങ്ങനെയുള്ള ഓരോ വിക്കികളിലും തത്കാലം ഓരോരോ പ്രത്യേക ലോഗിൻ വേണ്ടി വരും. ഇവയെല്ലാം ഉപയോക്തൃനാമം ഒരേ ആയിരിക്കുന്നത് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
  • പുതിയതായി രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പാസ്‌വേഡ് അടയാളപ്പെടുത്തുന്ന സ്ഥലത്ത് ഇംഗ്ലീഷിൽ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാൻ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോൾ നാം ഓർക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങൾ‍ ഇവിടെ ചേർക്കാൻ സാദ്ധ്യതയുണ്ട്. അക്ഷരങ്ങൾക്കു പകരം പാസ്സ്‌വേഡ് ഫീൽഡിൽ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനിൽ നിന്നും ഇതു കണ്ടറിയാൻ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇൻ ചെയ്യാൻ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം ബോധവാന്മാരാവുക.
"https://ml.wikiquote.org/w/index.php?title=സഹായം:അംഗത്വം&oldid=8387" എന്ന താളിൽനിന്ന് ശേഖരിച്ചത്