ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാമത പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി അഥവാ അബ്ദുൽ ഖാദർ അൽ ജിലാനി Abd(പേർഷ്യൻ: عبد القادر گیلانی,ഉർദു: عبد القادر آملی گیلانیolqāder Gilāni). (പേർഷ്യൻ: عبد القادر گیلانی Abdolɢāder Gilāni) (എ.ഡി.1077-1166) (ഹിജ്റ വർഷം:470–561 ). അബ്ദുൽ ഖാദിൽ അൽ ഗീലാനി ഇബ്നു സ്വാലിഹ് ഇബ്നു ജം‌ഗിദോസ്ത് എന്നാണ്‌ പൂർണ്ണനാമം. ഖാദിരി സൂഫിപരമ്പരയുടെ പ്രധാന കണ്ണിയായ ശൈഖ് ഗീലാനി, കാസ്പിയൻ കടലിന്റെ വടക്കുള്ള പേർഷ്യൻ (ഇറാൻ) പ്രവശ്യയായ ഗീലാൻ എന്ന പ്രദേശത്ത്, ഹിജ്റ 470 ,റമദാൻ ഒന്നിന്‌ ജനിച്ചു. പേർഷ്യൻ ഭാഷയിലുള്ള "گ" (ഗ-G) എന്ന അക്ഷരം അറബി ഭാഷയിലില്ലാത്തതിനാൽ കീലാനി എന്നും ജീലാനി എന്നും അറബിക് കൈയ്യെഴുത്തുപ്രതികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജുനൈദ് ബാഗ്ദാദിയുടെ ആത്മീയ പരമ്പരയിലാണ്‌ ഗീലാനി പെടുന്നത്. മുസ്‌ലിം ലോകത്ത് ശൈഖ് ജീലാനി നൽകിയ സംഭാവന,അദ്ദേഹത്തിന്‌ മുഹ്‌യുദ്ദീൻ (വിശ്വാസത്തെ പുനഃരുജ്ജീവിപ്പിച്ചവൻ) എന്ന അപരനാമത്തിലറിയപ്പെടാൻ കാരണമായി. അറബി മലയാള കൃതിയായ മുഹ്‌യുദ്ദീൻ മാല ശൈഖ് ഗീലാനിയെ പ്രകീർത്തിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു കാവ്യസൃഷ്ടിയാണ്‌. വിശ്വസൌഹൃദത്തിനും ദാനധർമങ്ങൾക്കും ദിവ്യാനുഭൂതിക്കും പ്രാധാന്യം കല്പിക്കുന്ന അൽഖാദിരിയാ മാർഗത്തിന്റെ സ്ഥാപകനും, പേർഷ്യയിലെ ജിലാൻ എന്ന പ്രദേശത്ത് എ.ഡി. 1077-ൽ ഇദ്ദേഹം ജനിച്ചു എന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

മുഹിയുദ്ദീൻ ശൈഖിന്റെ മൊഴികൾ[തിരുത്തുക]

  1. സന്തോഷങ്ങളിൽ മതിമറക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ സന്തുഷ്ടി.
  2. ശത്രുക്കളാണ് ഏറ്റവും നല്ല അധ്യാപകർ, എന്തെന്നാൽ അവർ നമ്മുടെ കുറ്റങ്ങളും കുറവുകളും പച്ചയ്ക്ക് വെളിപ്പെടുത്തുന്നു.
  3. അമിതമായ ആത്മവിശ്വാസം അത്യാപത്ത് വരുത്തും
  4. ഒരു നല്ല അടിമയെ ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ നിങ്ങളെ തന്നെ സേവിക്കുക.
  5. വികാരങ്ങളെ നിയന്ത്രിക്കാൻ പലപ്പോഴും മനുഷ്യർക്ക് സാധ്യമല്ല. എന്നാൽ പ്രവർത്തികളെ നിയന്ത്രിക്കാൻ സാധിക്കും
  6. ധനികരോട് അരിശവും അസൂയയും പുലർത്താതിരിക്കൽ ദാരിദ്ര്യത്തിനൊരു പരിഹാരമാണ്
  7. സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള ശ്രദ്ധക്കുറവ് മനുഷ്യർക്ക് പല വിപത്തുകളും കഷ്ണിച്ചു വരുത്തുന്നു.
  8. കോപിഷ്ഠ്നായിരിക്കുമ്പോൾ ഒന്നും തന്നെ ചെയ്യരുത്. കൊടൂങ്കാറ്റില്ലലോ കപ്പൽപ്പായ് ഉയർത്തുന്നത്.
  9. വലിയവനാകുക എളുപ്പമാണ്. നല്ലവനാകുക പ്രയാസവും.
  10. രക്തം കഴുകി കളയേണ്ടത് വെള്ളം കൊണ്ടാണ്. രക്തംകൊണ്ടല്ല
  11. ലക്ഷ്യത്തിലെത്തി അതിനെ കടന്നുപോകുക എന്നത് ലക്ഷ്യത്തിലെത്താതിരിക്കുന്നതിനു തുല്യമാണ്
  12. പാപത്തെ കഴുകി കളയുന്ന ശുദ്ധജലമാണ് പ്രായശ്ചിതതം