ശാസ്ത്രം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  1. ശാസ്ത്രം ഒരു ജനതയുടേയും രാഷ്ട്രത്തിന്റേയും കുത്തകയല്ല. ലൂയി പാസ്ച്ചർ.
  2. ശാസ്ത്ര ശക്തി ആത്മീയ ശക്തിയെ അതിജയിച്ചിരിക്കുന്നു. ഇന്ന് നമ്മുക്ക് ലക്ഷ്യത്തിൽ കൃത്ത്യമായെത്തുന്ന മിസൈലുകളും, ലക്ഷ്യ ബോധമില്ലാത്ത ജനങ്ങളുമാണുള്ളത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
  3. എന്റെ കണ്ടുപിടിത്തങ്ങൾ ഒന്നും തന്നെ ആകസ്മികമായോ അബദ്ധവശാലോ സംഭവിച്ചതല്ല. അവ കഠിനാധ്വാനത്തിന്റെ ഫലമാണ്. തോമസ് ആൽവാ എഡിസൺ.
  4. ഇതുവരെ ആർക്കും മനസ്സിലാവാതിരുന്ന കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുകൊടുക്കാൻ ശാസ്ത്രം ശ്രമിക്കുന്നു.കവിത എന്നത് നേരെ തിരിച്ചാണ്. പോൾ ഡൈറാക്ക്.
  5. സാങ്കേതിക രംഗത്ത് നാം കൈവരിച്ചിരിച്ചു കഴിഞ്ഞിരിക്കുന്ന പുരോഗതി, മനുഷ്യത്തത്തേയും കവച്ചുവച്ചിരിക്കുന്നു എന്നത് നഗ്നമായ യാഥാർത്ഥ്യം മാത്രമാണ് - ആൽബർട്ട് ഐൻസ്റ്റീൻ
  6. കൂടുതൽ കാര്യക്ഷമമായി പിന്നോക്കം പോകാൻ മാത്രമേ സാങ്കേതിക പുരോഗതി ഉപകരിച്ചിട്ടുള്ളൂ- ആൾഡസ് ഹക്സ്ലി
  7. എഡിസൺ ബൾബ് കണ്ടുപിടിച്ചിലായിരുന്നെങ്കിൽ നാം മെഴുകുതിരിവെട്ടത്തിൽ ടി.വി കാണേണ്ടിവരുമായിരുന്നു. റേഡിയോ താരം അൽ ബൊളിസ്ക
  8. യന്ത്രങ്ങൾ ചിന്തിക്കുന്നുണ്ടോ എന്നതല്ല വിഷയം, മനുഷ്യൻ ചിന്തിക്കുന്നോ എന്നതാണ് .അമേരിക്കൻ മസശാസ്ത്ര വിദഗ്ദൻ ബി.എഫ് സ്കിന്നർ
  9. ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങൾ കൂടുതലായി ഉണ്ടാകുമ്പോൾ ഉപയോഗശൂന്യരായ മനുഷ്യരും കൂടുതൽ ഉണ്ടാകുന്നു. കാൾ മാക്സ്
  10. സമൂഹത്തിനു ബുദ്ധി ആർജിക്കാൻ സാധിക്കുന്നതിനേക്കാളും വേഗത്തിൽ ശാസ്ത്രത്തിനു വിജ്ഞാനം ആർജിക്കാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം- എഐസ്ക്ക അസിമോവ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
Wiktionary-logo-ml-without-text.svg
ശാസ്ത്രം എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=ശാസ്ത്രം&oldid=19189" എന്ന താളിൽനിന്നു ശേഖരിച്ചത്