വിവാഹം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വിവാഹത്തെപറ്റിയുള്ള ചൊല്ലുകൾ

  1. വിവാഹം ഒരു ഭാഗ്യക്കുറിയാണ്. എന്നാൽ അടിച്ചിലെങ്കിൽ കുറി കീറികളയാൻ പറ്റില്ലെന്നുമാത്രം. F.M .Knowles.
  2. എന്തും വരട്ടെ, വിവാഹം കഴിക്കുകതന്നെ ചെയ്യുക. കിട്ടുന്നത് ഒരു നല്ല ഭാര്യയെയാണെങ്കിൽ നിങ്ങൾ സന്തുഷ്ടനായിരിക്കും. അല്ലാ എങ്കിൽ നിങ്ങൾ ഒരു തത്ത്വജ്ഞാനിയായികൊള്ളും.----സൊക്രട്ടീസ്
  3. അന്ധയായ ഭാര്യയയും ബധിരനായ ഭർത്താവുമാണ് ഉത്തമ ദാമ്പത്ത്യം മൈക്കിൾ .ഡി.മൊണ്ടയിൻ
  4. വിവാഹം കഴിക്കാത്ത പുരുഷൻ അപൂർണ്ണനാണ്. വിവാഹം കഴിയുന്നതോടെ അവൻ പൂർണ്ണമായും തീരുന്നു. zsa zsa Gabor.
  5. സ്നേഹം ഇല്ലാത്ത ജീവിതം ഫലപുഷ്പ്ങ്ങൾ ഇല്ലാത്ത വൃകഷം പോലെയാണ് ഖലീൽ ജിബ്രാൻ
  6. വിവാഹം ഒരു പദമല്ല , അതൊരു വിധിപ്രഖ്യാപനമാണ് .
  7. ആദ്യത്തെ നോട്ടത്തിൽ തന്നെ ഞാൻ വീണുപോയി. നന്നായി നോക്കേണ്ടതായിരുന്നു.
  8. പ്രേമത്തിനു കണ്ണില്ലായിരിക്കാം , എന്നാൽ വിവാഹം കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും .
  9. എന്റെ വീട്ടിൽ ഗൃഹനാഥൻ ഞാനാണ്. ഭാര്യ തീരുമാനങ്ങൾ എടുക്കുക മാത്രമേ ചെയ്യാറുള്ളൂ
  10. ഒരു ഭാര്യയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഭർത്താവ് പുരാവസ്തു ഗവേഷകനായിരിക്കും. അവൾക്ക് പ്രായമേറുന്തോറും, അവളിലുള്ള താല്പര്യം അയാൾക്കുമേറികൊണ്ടിരിക്കും - അഗാത ക്രിസ്തി.
  11. പ്രേമം ചിത്തഭ്രമമാണ്. വിവാഹം അതിനുള്ള ചികിൽസയും. അമ്പ്രോസ് ബിയേഴ്സ്
  12. പുരുഷന്മാർ ഭാഗ്യവാന്മാരാണ്. അവർ വൈകി വിവാഹിതരാവുകയും , നേരത്തേ മരണപ്പെടുകയും ചെയ്യുന്നു.
  13. എന്റെ രണ്ട് വിവാഹങ്ങളും ദുരന്തങ്ങളായിരുന്നു. ആദ്യ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി. രണ്ടാമത്തവൾ എന്നെ ഉപേക്ഷിച്ചുപോയില്ല.
  14. സൗന്ദര്യം കണ്ടിട്ട് ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത്, പെയ്ന്റിഷ്ടപ്പെട്ടതുകൊണ്ട് ഒരു വീടു വാങ്ങുന്നത് പോലെയാണ്.
  15. സന്തുഷ്ട ദാമ്പത്ത്യതിന്റെ രഹസ്യം ഇപ്പോഴും രഹസ്യമായി തുടരുന്നു. ഹെൻട്രി യംഗ്മാൻ
  16. രണ്ടു കളത്രത്തെവെച്ചു പുലർത്തുന്ന
    തണ്ടുതപ്പിക്ക് സുഖവില്ലൊരിക്കലും

മറ്റു ഭാഷാചൊല്ലുകൾ [1][തിരുത്തുക]

  1. പെണുകെട്ടുന്നതിനുമുമ്പ് നല്ലവണ്ണം ആലോചിക്കുക. അഴിക്കാൻ പറ്റാത്ത കെട്ടാണത് (പോർച്ചുഗീസ്)
  2. വിവാഹിതൻ ഭാഗ്യവാൻ, അവിവാഹിതൻ അതിലും ഭാഗ്യവാൻ ( ജർമൻ)
  3. വിവാഹം കഴിച്ചവൻ ദുഃഖിച്ചേക്കാം, എന്നാം വിവാഹം കഴിക്കാത്തവൻ എന്തായാലും ദുഃഖിച്ചിരിക്കും (ചെക്ക്)
  4. വിവാഹിതനാകൂ. മെരുക്കപ്പെടൂ (സ്പാനിഷ്)
  5. ഭർത്താവ് ബുദ്ധിയും ഭാര്യ ആത്മാവുമായിരിക്കന്നതാണ് സന്തൂഷ്ട ദാമ്പത്യം (ഇസ്റ്റോണിയൻ)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Prentice Hall Encyclopedia of World Proverbs


പുറം കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
വിവാഹം എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=വിവാഹം&oldid=20727" എന്ന താളിൽനിന്ന് ശേഖരിച്ചത്