Jump to content

വിക്കിചൊല്ലുകൾ:പതിവ് ചോദ്യങ്ങൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

മലയാളം വിക്കി ചൊല്ലുകളെ പറ്റി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ആണു് ഈ താളിൽ.

എന്താണു് വിക്കി?

[തിരുത്തുക]

സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും മറ്റാരുടെയെങ്കിലും സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൌകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി.

വാർ‌ഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർ‌ട്ട്‌ലാൻ‌ഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ചു് 25-നു് അദ്ദേഹം ഇത് www.c2.com എന്ന വെബ്ബ് സൈറ്റിൽ സ്ഥാപിച്ചു. കണ്ണിംഹാം തന്നെയാണ് ഈ പുതിയ ആപ്ലിക്കെഷനു് വിക്കി എന്ന പേരു് നിർദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി. 52 എന്ന ബസ്സ് സർ‌വ്വീസിനെകുറിച്ചു് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.

എന്താണു് വിക്കി ചൊല്ലുകൾ

[തിരുത്തുക]

ഒരു ചൊല്ല് കണ്ടുപിടിക്കുന്നതെങ്ങനെ?

[തിരുത്തുക]

ഒരു പുതിയ ലേഖനം തുടങ്ങുന്നതെങ്ങനെ?

[തിരുത്തുക]

ഇന്റർ‌നെറ്റിൽ നിന്നുള്ള ചൊല്ലുകൾ

[തിരുത്തുക]

പരിചയമുള്ളവരുടെ വചനങ്ങൾ

[തിരുത്തുക]

വാൻഡലിസം

[തിരുത്തുക]

തെറ്റായ ആരോപണങ്ങൾ

[തിരുത്തുക]

എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി

[തിരുത്തുക]

വിക്കി ചൊല്ലുകൾക്ക് പുറമേയുള്ള വിക്കി സംരംഭങ്ങൾ ഏതൊക്കെയാണു്?

[തിരുത്തുക]

വിക്കിപീഡിയ എന്ന ഓൺലൈൻ വിജ്ഞാനകോശത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയെത്തുടർന്നു് വിക്കിമീഡിയ ഫൌണ്ടേഷൻ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിൿഷ്ണറി, പൊതു സഞ്ചയത്തിലുള്ള അല്ലെങ്കിൽ പകർപ്പവകാശനിബന്ധനകൾ ഇല്ലാത്ത പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, പഠനസഹായികളും മറ്റും ചേർക്കുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, ഓൺ‌‌ലൈൻ പരിശീലനം നൽകുന്നു വിക്കിവാഴ്സിറ്റി എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങൾ വിക്കി ചൊല്ലുകൾക്കുണ്ടു്.

വിക്കിപീഡിയ, വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിൿഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും പ്രവർത്തിക്കുന്നുണ്ടു്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തിൽ ശൈശവദശയിലാണെന്നു പറയാം. മേൽപ്പറഞ്ഞ എല്ലാ വിക്കിസംരംഭങ്ങൾക്കും മലയാളത്തിൽ ഏറെ പ്രസക്തിയുണ്ടു്.

ഏതൊക്കെ മലയാളം വിക്കിസംരംഭങ്ങളാണു് നിലവിൽ സജീവമായിരിക്കുന്നതു്?

[തിരുത്തുക]