വിക്കിചൊല്ലുകൾ:കാര്യനിർവാഹകർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിക്കി ചൊല്ലുകാരുടെ ഇടയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന വിക്കിസമൂഹം തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു. അവർ വിക്കി ചൊല്ലുകളുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കി ചൊല്ലുകളിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. സാധാരണ കാര്യനിർവാഹകർക്കുള്ള സൗകര്യങ്ങൾ അനിശ്ചിതകാലത്തേക്കാണ് നൽകാറ്. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.

കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.

തിരഞ്ഞെടുപ്പ്

കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ്‌ സാധിക്കുന്നത്. അതിനായി തിരഞ്ഞെടുപ്പ് താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

സിസോപ്‌ പദവിക്ക് അത്യാവശ്യം വേണ്ട മാനദണ്ഡങ്ങൾ താഴെപ്പറയുന്നവ ആണ്.

  1. മലയാളം വിക്കിചൊല്ലുകളിൽ കുറഞ്ഞത് 3 മാസത്തെ പങ്കാളിത്തം.
  2. മലയാളം വിക്കിചൊല്ലുകളിൽ കുറഞ്ഞത് 500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  3. ആകെ തിരുത്തലുകളിൽ കുറഞ്ഞത് 300 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  4. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിചൊല്ലുകളിൽ സജീവമായി എഡിറ്റുകൾ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

ബ്യൂറോക്രാറ്റ് പദവിക്കുള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവ ആണ്.

  1. മലയാളം വിക്കിചൊല്ലുകളിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയം.
  2. ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (Sysop) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  3. മലയാളം വിക്കിചൊല്ലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  4. ആകെ തിരുത്തലുകളിൽ കുറഞ്ഞത് 500 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  5. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിചൊല്ലുകളിൽ സജീവമായി എഡിറ്റുകൾ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).