Jump to content

വിക്കിചൊല്ലുകൾ:അപൂർണ്ണമായ ലിസ്റ്റ് മൂന്ന്‌

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ലിസ്റ്റ് മൂന്ന്

[തിരുത്തുക]
  1. അരിയെത്ര? പയറഞ്ഞാഴി.
  2. തന്റെ മക്കൾ തന്നോളം വളർന്നാൽ, താനെന്നു വിളിയ്ക്കണം.
  3. പയ്യെ തിന്നാല് പനയും തിന്നാം.
  4. എല്ലു മുറിയെ പണിതാല്, പല്ലു മുറിയെ തിന്നാം.
  5. കാക്കയ്ക്കും തന്‌കുഞ്ഞ് പൊന്‌കുഞ്ഞ്.
  6. പുത്തനച്ചി പുരപ്പുറം തൂക്കും.
  7. കര്‌ക്കിടം കഴിഞ്ഞാല് ദുര്‌ഘടം ഒഴിഞ്ഞു.
  8. കാണം വിറ്റും ഓണം ഉണ്ണണം.
  9. പഴഞ്ചൊല്ലില് പതിരുണ്ടെങ്കില്, പശുംപാലും കയ്ക്കും.
  10. ഒരുമയുണ്ടെങ്കില് ഉലയ്ക്കമേലും കിടക്കാം.
  11. ചങ്ങാതി നന്നായാല് കണ്ണാടി വേണ്ട.
  12. നിലയ്ക്കു നിന്നാല് മലയ്ക്കു സമം.
  13. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന് രാജാവ്.
  14. കാക്ക കുളിച്ചാല് കൊക്കാകുമോ?
  15. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുന്പിളില് തന്നെ.
  16. "വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം"