വാത്സല്യം
Jump to navigation
Jump to search
1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാത്സല്യം.
- സംവിധാനം: കൊച്ചിൻ ഹനീഫ. രചന: ലോഹിതദാസ്.
സംഭാഷണങ്ങൾ[തിരുത്തുക]
- രാഘവൻ നായർ: മനുഷ്യനാവെടാ ആദ്യം. ന്നിട്ട് ഉണ്ടാക്ക് നിലേം വേലയും. അതും സൂത്രത്തിൽ ണ്ടാക്കുകയല്ല വേണ്ടത്. സ്വയം ഉണ്ടാവട്ടെ. അതാ കഴിവ്. ഇപ്പൊ നീ വക്കീലായി ന്നോട് വാദിക്കണണ്ടല്ലോ. അതിനുള്ള കഴിവുണ്ടാക്കിയത് ന്റെ വിയർപ്പാ. നിനക്ക് ല്ലാം ഉണ്ടാവും ദൈവം തരും. വന്ന വഴി മറക്കരുത്. ഇതു ഞാൻ സമ്മതിക്കില്ല.
- വിജയൻ: ഏട്ടനിങ്ങനെ വാശീം ദേഷ്യോം ഒന്നും കാണിക്കെണ്ടാ.. ഇതെന്റെ ലൈഫിന്റെ പ്രശ്നാ .നിക്ക് മേനോൻ സാറിന്റെ മോളുവായിട്ടുള്ള ബന്ധമാ ഇഷ്ടം ഏട്ടൻ അത് പോയാലോചിച്ചു നടത്തി തരണം
- രാഘവൻ നായർ: എന്റെ പട്ടി വരും .മേലേടത് രാഘവൻ നായർക്ക് നിന്റത്രേം വിവരം ഇല്ല .പക്ഷെ നെറി കേട് കാണിക്കില്ല .ന്റെ നെഞ്ചിൽ പെടപ്പുണ്ടേ ഞാനിത് സമ്മതിക്കില്ല .എന്നെ ധിക്കരിച്ചാ ഞാൻ പിന്നെ ഈ കുടുംബത് കയറ്റില്ല ഓർത്തോ ..കേട്ടോ അമ്മെ അമ്മയുടെ മോൻ പറയാനാ കേട്ടോ .കുട്ടി ആയിരുന്നെ രണ്ടടി കൊടുതനുസരിപ്പിചെനെ .പ്പോ ഞാൻ എന്താ ചെയ്യാ
- അമ്മ: രാഘവ അവൻ പറയുന്നതിലുംകാര്യം ഇല്ലേ
- രാഘവൻ നായർ: ഓ അമ്മയും കൂടെ അറിഞ്ഞിട്ടാണല്ലേ .പണ്ട് ഇത് പോലെ ഒരു രാത്രിയില് ജപ്തി നടക്കണ കാണാൻ വയ്യ എന്ന് പറഞ്ഞു ഉള്ളതൊക്കെ പെറുക്കി എടുത്ത് നാല് മക്കളേം കൊണ്ട് പുറതേക്കെറങ്ങുമ്പോ ഒരു സഞ്ചി നിറയെ കാശുമായിട്ടോരാള് വന്നു.അന്ന് അമ്മ പറഞ്ഞു കുഞ്ഞമ്മാവൻ നമ്മുടെ ദൈവാന്നു .പിന്നെ ആ കുഞ്ഞമ്മാന്റെ മോളോട് അമ്മ തന്നെയാ പറഞ്ഞെ എന്റെ വിജയൻറെ പെണ്ണാ നീ എന്ന് .മറക്കരുത് അമ്മെ അതൊന്നും
അഭിനേതാക്കൾ[തിരുത്തുക]
- മമ്മൂട്ടി – രാഘവൻ നായർ
- സിദ്ദിഖ് – വിജയൻ
- കവിയൂർ പൊന്നമ്മ – അമ്മ