വരവേൽപ്പ്
Jump to navigation
Jump to search
1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വരവേൽപ്പ്.
- സംവിധാനം: സത്യൻ അന്തിക്കാട്. രചന: ശ്രീനിവാസൻ.
മുരളീധരൻ[തിരുത്തുക]
- അതെ, ഞാൻ തന്നെയാ ബസ്സ് തല്ലിപ്പൊളിച്ചത്. ആ സമയത്ത് താനെന്തിനവിടെ വന്നു. എന്നെ തടയാനോ? എടോ, തന്റെ കരണത്ത് ഞാനപ്പോ പൊന്നീച്ച പറപ്പിച്ചില്ലേ? ആ പാടല്ലേടോ തന്റെ മുഖത്ത് കരിവാളിച്ചുകിടക്കുന്നത്? ഞാൻ ഗൾഫ് മൂരാച്ചിയാണത്രേ. എടോ ഗൾഫീന്ന് വരുന്ന പണമില്ലായിരുന്നെങ്കിൽ നിന്നെപ്പോലുള്ള ആയിരങ്ങൾ ഇവിടെ പട്ടിണികിടന്ന് ചത്തേനേ. എല്ലാവനും വേണം, ഹിറ്റാച്ചി ടിവിയും നാഷണൽ വിസിആറുമൊക്കെ. ഇതൊന്നും ദുബായിലെ മാർക്കറ്റിൽ ചുമ്മാ കിട്ടുന്നതല്ല. നിനക്കൊക്കെ ഗൾഫുകാരനെ പുച്ഛം, അല്ലേടാ? എടോ, ... ഇല്ല സാർ, പിന്നൊരിക്കൽ എനിക്കിത് പറയാൻ പറ്റിയില്ലെന്നുവരും. സുഹൃത്തേ, താങ്കൾ വലിയ നേതാവാണ്. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പടപൊരുതുന്ന ധീരനാണ്. ഞാനൊന്ന് ചോദിച്ചോട്ടെ. തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് തനിക്കെന്തറിയാം? താങ്കൾക്കൊരു ബസ്സോടിക്കാൻ അറിയാമോ? താൻ ഒരുദിവസമെങ്കിലും ഒരു കണ്ടക്ടറായി പണിയെടുത്തിട്ടുണ്ടോ? പോട്ടെ, തനിക്കൊരു ബസ്സ് കഴുകാനറിയാമോടോ? ... എന്താ പൊള്ളുന്നുണ്ടോ? അന്ന് നീ പറഞ്ഞു, ഞാൻ ആട്ടിന്തോലിട്ട ചെന്നായാണെന്ന്. മുതലാളിയുടെ നേരെ തൊഴിലാളികളെക്കൊണ്ട് അനാവശ്യമായി സമരം ചെയ്യിപ്പിച്ചിട്ട് അതേ മുതലാളിയുടെ പിൻവാതിൽക്കൽ അയാളെറിയുന്ന എച്ചിലിലയ്ക്കുവേണ്ടി വാലുംകൂട്ടിയിരിക്കുന്ന നീയല്ലേടാ ആട്ടിന്തോലിട്ട ചെന്നായ്? ... തൊട്ടുപോകരുത്. സാർ എന്തിനാ സാർ, ഈ കുഴപ്പത്തിനൊക്കെ പോകുന്നത്? ഇവരെ നന്നാക്കാനോ? എന്റെ ജീവിതം വഴിമുട്ടിയെന്നല്ലേ ഉള്ളൂ. ഇവർ ജയിക്കട്ടേ സാർ. എപ്പോഴും എപ്പോഴും ഇവർ ജയിക്കട്ടേ.
കഥാപാത്രങ്ങൾ[തിരുത്തുക]
- മോഹൻലാൽ – മുരളീധരൻ