Jump to content

ലേലം (ചലച്ചിത്രം)

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലേലം.

സംവിധാനം: ജോഷി. രചന: രഞ്ജി പണിക്കർ.

ചാക്കോച്ചി

[തിരുത്തുക]
  • എന്നെ അറിയും അല്ലേ... ആനക്കാട്ടിൽ ചാക്കോച്ചി. ആണുങ്ങളിൽ ആണായ അബ്കാരി പ്രമാണി കടയാടി രാഘവൻ. Upcoming terror, കടയാടി തമ്പി. The cruel coldblooded കുന്നേൽ ഔതക്കുട്ടി. The ageing but fearless boost icon കുന്നേൽ മത്തച്ചൻ. പിന്നെ, കള്ളുകച്ചവടക്കാർക്കിടയിലെ catastrophic don, the most dreaded self-style warlord, കടയാടി ബേബി. കരുത്തന്മാർ ഇങ്ങനെ ഒത്തിരിപ്പേർ ഉണ്ടായിട്ടും ഒടുക്കം ദാ വിഴുപ്പു ചുമക്കാൻ ഇവനെപ്പോലൊരു പരമ എരപ്പാളി, അല്ലേ?
  • നിന്റെയൊക്കെ സമയം ആവുന്നതേയുള്ളോടാ കള്ള കടയാടി മോനേ. ആവട്ടെ. അന്ന് തിരിച്ചുവരും ചാക്കോച്ചി. ഓർത്തോ, ഇതൊരു ഇടവേളയാ. And this is just an intervention.

സംഭാഷണങ്ങൾ

[തിരുത്തുക]
തിരുമേനി: സത്യത്തിൽ ആർക്കും ചോദിക്കാം, ഒരു ബിഷപ്പിനെന്താടോ കള്ളുകച്ചവടത്തിൽ കാര്യമെന്ന്. അല്ലേ മിസ്റ്റർ പാപ്പിച്ചൻ?
പാപ്പി: അല്ല... അതിപ്പോ തിരുമേനി...
തിരുമേനി: എന്നാലൊരു പക്ഷേ പറഞ്ഞുവരുമ്പോഴ്, സമ്പന്നരായ മദ്യവ്യാപാരികൾ പലരും സഭാവിശ്വാസികളാണ്. അല്ലേ മിസ്റ്റർ മത്തച്ചൻ?
മത്തച്ചൻ: ആന്നേ...
തിരുമേനി: അങ്ങനെ നോക്കുമ്പോൾ മദ്യവ്യാപാരം നമ്മുക്കൊരു സഭാവിഷയമാണ്. എന്താടോ, വേറിട്ടൊരു അഭിപ്രായമുണ്ടോ ഔതകുട്ടിക്ക്
ഔതക്കുട്ടി: അപ്പച്ചൻ പറയുന്നതിനപ്പുറം...
തിരുമേനി: ചാണ്ടിക്കോടോ, ചേട്ടന്റെ അഭിപ്രായം തന്നെയാണോ?
ചാണ്ടി: ആന്നേ...
തിരുമേനി: അപ്പപ്പിന്നെ ഈ പാവപ്പെട്ട തിരുമേനിക്കും കള്ളുക്കച്ചവടത്തില്...
ഈപ്പച്ചൻ: ഇടപെടാമേ...
ഈപ്പച്ചൻ: വേണ്ട, മെത്രാച്ചൻമാരെ കാണുമ്പോൾ മാത്രമല്ല. അല്ലാത്തപ്പഴും ഇല്ല കുടി.
മത്തച്ചൻ: ഒരുമാതിരി...
തിരുമേനി: അല്ല... ഞാൻ പറഞ്ഞുവരുന്നതെന്താണെന്ന് കേട്ടില്ല, മിസ്റ്റർ ഈപ്പച്ചൻ.
ഈപ്പച്ചൻ: ഉവ്വ്.
തിരുമേനി: ഒരുഭാഗത്ത് ഈപ്പച്ചൻ തനിച്ച്. മറുഭാഗത്ത് കുന്നേൽ മത്തച്ചനും കടയാടിക്കാരും. വർഷം പത്തുപതിനഞ്ചായില്ലേ ഈപ്പച്ചാ, നിങ്ങൾ രണ്ടു കൂട്ടരും കൂടെ ഈ മദ്യമേഖലയിൽ കിടന്ന് ഇങ്ങനെ വെറുതെ തമ്മിലടിക്കുന്നു. ഈ വന്നകാലമെല്ലാം ജയിച്ചതു മുഴുവൻ ഈപ്പച്ചൻ. ഇവരും കടയാടിയുമൊക്കെ എന്നും തോറ്റുത്തന്നിട്ടേയുള്ളൂ. എന്നാൽ ഇത്തവണ ഇവരും തീർത്താൽ തീരാത്ത വാശിയിലാണ് ഈപ്പച്ചാ. ഈപ്പച്ചൻ ഇത്തവണ കൂടി ലേലത്തിനിറങ്ങിയാൽ അതിനെന്തു വിലകൊടുത്താലും ശരി, കൊമ്പുകുത്തിമെന്നുള്ള പ്രതിജ്ഞയിലാ ഇവര്. സോ, വെറുതേ കൊല്ലിനും കൊലയ്ക്കും ഒന്നും നിൽക്കാതെ...
ഔതക്കുട്ടി: ദേ, വേണ്ടിവന്നാൽ അതും കൂടിയങ്ങു ചെയ്യും ഞങ്ങൾ.
തിരുമേനി: ഔതക്കുട്ടി...
ഔതക്കുട്ടി: ഓ...
തിരുമേനി: കേട്ടില്ലേ, വല്ലാത്തൊരു ചോരത്തിളപ്പിലാ പിള്ളേര്. പത്തുനാല്പതു കൊല്ലം ഈ മധ്യതിരുവിതാംകൂറിലുള്ള റേഞ്ചുകൾ മുഴുവൻ അടക്കിപ്പിടിച്ചിട്ടും, മതിതീർന്നില്ലേ ഈപ്പച്ചൻ. ഇനിയതങ്ങു മതിയാക്കണം. ഇവർക്കും ഒരവസരം കിട്ടട്ടേ. ഈ സഭയുടെ തന്നെ കുഞ്ഞാടുകളല്ലേ ഇവരും.
ഈപ്പച്ചൻ: ഒറ്റപ്ലാമൂട്ടിൽ ശോശ. അതായത് ഈ നിക്കുന്ന കുന്നേൽ ഔതക്കുട്ടിയുടെ കെട്ടിയോളുടെ തള്ള. തിരുമേനി ഈ കുപ്പായം ഇട്ടുപോയെങ്കിലും അവര് ഇപ്പോഴും അവിടുത്തേക്ക് കൂടെപ്പിറന്ന പെങ്ങൾ തന്നയാല്ലിയോ?
തിരുമേനി: How idiotic? ഈപ്പച്ചൻ, സമുദായത്തിലെ രണ്ടു പ്രമാണിമാര് തമ്മിൽ സ്പർദ്ധ വേണ്ടാന്നേ ഞാൻ കരുതിയുള്ളൂ. But you terribly missed me. എടോ, ഈ കുപ്പായത്തിന്റെ മഹിമയറിയണമെങ്കിലേ കള്ളും കള്ളച്ചാരായവും വിറ്റുകിട്ടുന്ന പണം കൊണ്ട് കണ്ട പിച്ചക്കാർക്ക് വെച്ചുവിളമ്പി നാട്ടുകാരുടെ മുമ്പിൽ ഞെളിഞ്ഞാൽ പോരാ. ഇവരെയൊക്കെ പോലെ പാരമ്പര്യം വേണം, ജനുസ് വേണം, കുടുംബമഹത്വം വേണം. കുറഞ്ഞപക്ഷം കുറച്ച് അക്ഷരാഭ്യാസമെങ്കിലും വേണം. You are but, too irreverent and outspoken.
ഈപ്പച്ചൻ: നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. കൺമുമ്പിൽ വച്ച് എന്റെ അമ്മച്ചിയെ കയറിപിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒൻപതു വയസ്സ്. കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ പിറന്നാളാ. പനമ്പായേ പൊതിഞ്ഞ് കെട്ടി മൂന്നാം പക്കം എന്റെ അപ്പനെ ഈ പള്ളിമുറ്റത്ത് കൊണ്ട് ഇറക്കുമ്പോൾ, എന്റെ കണ്ണിന്റെ മുമ്പിൽ ഇപ്പോഴും ഞൊളയ്ക്കുവാ തിരുമേനി, ദേണ്ടെ ഈ നീളത്തിലുള്ള കൃമികൾ, അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്കു പൊത്തികൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്, എടുത്ത് തെമ്മാടിക്കുഴിയിൽ കൊണ്ട് തള്ളിക്കോള്ളാൻ. അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ഇപ്പം എനിക്ക് അതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ. എന്നതാടാ? നീ തല കുലുക്കിയല്ലോ.
പാപ്പി: ഇറവ...
ഈപ്പച്ചൻ: ഇറവ...?
പാപ്പി: ഇറവറ... അയ്യോ...
ഈപ്പച്ചൻ: ഇറവറൻസ്... ബഹുമാനക്കുറവ്. ശരിയാ പിതാവേ. ങാ പിന്നെ, കള്ളു വിറ്റു പിച്ചക്കാരെ തീറ്റുന്ന കാര്യം. അതുമൊരു കഥയാ. പതിനൊന്നാമത്തെ വയസ്സിൽ അപ്പൻ കിടക്കുന്നതിന്റെ ഇടത്തു ഭാഗത്ത് അമ്മിച്ചിയേം കൂടെ കുഴിച്ചുമൂടീട്ട്, മീനച്ചിലാർ നീന്തിക്കേറി കാട്ടില് കള്ളക്കാച്ച് തുടങ്ങുമ്പോൾ ഇന്നത്തെ ഈ മദ്യരാജാവിനു ചക്കരേം കൊടോം കൊഴലും വാങ്ങാനുള്ള കാശു തന്നതു പള്ളീം പട്ടക്കാരുമൊന്നുമല്ല. അങ്ങാടിയിൽ തെണ്ടിപെറുക്കി നടന്ന ഒരു തള്ളയാ, ഒരു മുഴുപ്രാന്തി. അതിന്റെ സ്മരേണലാ പിതാവേ, എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പഴും അന്നദാനം.
തിരുമേനി: മിസ്റ്റർ ഈപ്പൻ...
ഈപ്പച്ചൻ: ഹാ... കഴിഞ്ഞില്ല. ഇനിയുമുണ്ട്, കുടുംബപാരമ്പര്യം. കേട്ടോ തിരുമേനി, എന്റെ അപ്പൻ സായിപ്പിനെ കൊന്നിട്ട് കഴുകുമരത്തേ കേറുന്ന കാലത്ത്, ദേ ഈ നിക്കുന്ന കുടുംബമഹിമക്കാരൻ കുന്നേൽ മത്തച്ചന്റെ അപ്പനും പെമ്പിളയ്ക്കും ബ്രണ്ണൻ സായിപ്പിന്റെ ബംഗ്ലാവിലാ പണി. പണീന്നു വച്ചാല്, സായിപ്പിനെ കുളിപ്പിക്കണം, പെടുപ്പിക്കണം, കിടക്ക കൊടഞ്ഞു വിരിച്ച് കിടത്തണം. പിന്നെ...
മത്തച്ചൻ: ഈപ്പച്ചാ, ദേ...
ഈപ്പച്ചൻ: ച്ഛീ... മിണ്ടിപ്പോകരുത്. തിരുമേനി കണ്ടു കാണും. ഇവന്റെ താഴെയൊള്ളതുങ്ങളൊണ്ടല്ലോ, കൂടപ്പിറപ്പുകള്. നാലിന്റേം തൊലി വെളുവെളാന്നാ. പിന്നെ പൂച്ചേടെ ജാതി കണ്ണും. ജനുസിന്റെ കൊണം.
ഔതക്കുട്ടി: എടാ...
ഈപ്പച്ചൻ: പ്ഭാ... നിന്റെ അപ്പനല്ലടാ, അപ്പന്റപ്പൻ കൂട്ടിക്കൊടുത്ത കഥയാ ഞാനീപ്പറയുന്നത്.
തിരുമേനി: മിസ്റ്റർ ഈപ്പൻ...
ഈപ്പച്ചൻ: നില്ല് പിതാവേ. തിരുമേനി എന്നതാടാ രണ്ടാമത് ഇംഗ്ലീഷിൽ പറഞ്ഞേ?
പാപ്പി: ഔട്ട്പോസ്ക്കൺ...
ഈപ്പച്ചൻ: എന്നതാ...
പാപ്പി: ഔട്ട്പോസ്ക്കൺ...
ഈപ്പച്ചൻ: പ്ഭാ... പോസ്ക്കൺ അല്ലടാ, സ്പോക്കൺ. ഔട്ട്സ്പോക്കൺ. ങാ... അതു തന്നെ. അതിന്റെ കൊറവ് ഈപ്പൻ സഹിച്ചോളാം. കേട്ടോ തിരുമേനി, കർത്താവിന്റെ കാര്യത്തിലും അതേ, കള്ളുകച്ചോടത്തിലും അതേ, എനിക്കൊരു മെത്രാച്ചന്റേം ഇടനില വേണ്ട. മനസ്സിൽ വെച്ചോ തിരുമേനി. I am outspoken. വാടാ...

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ലേലം_(ചലച്ചിത്രം)&oldid=21962" എന്ന താളിൽനിന്ന് ശേഖരിച്ചത്