റിച്ചാഡ് ഡോക്കിൻസ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  • ഞാൻ മതത്തിനെതിരാണ്. എന്തെന്നാൽ ഈ ലോകത്തെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ തൃപ്തിയടയാൻ അത് നമ്മെ പഠിപ്പിക്കുന്നു
  • നാമെല്ലാം ഒട്ടുമിക്ക ദൈവങ്ങളെ സംബന്ധിച്ചും തികഞ്ഞ നിരീശ്വരവാദികളാണ്. എന്നാൽ ചിലർ ആ ലിസ്റ്റിൽ അധികമായി ഒരു ദൈവത്തെക്കൂടി ഉൾപ്പെടുത്തുന്നുവെന്ന് മാത്രം.
  • സകല കല്പിത കഥകളിലും വച്ച് ഏറ്റവും അരോചകമായ കഥാപാത്രം പഴയ നിയമത്തിലെ ദൈവം ആണെന്നു പറഞ്ഞാൽ തെറ്റില്ല: അസൂയാലുവും അതിൽ അഭിമാനിക്കുന്നവനും; പക്വതയില്ലാത്തവനും നീതിരഹിതനും അക്ഷമനുമായ ഒരു കടുംപിടുത്തക്കാരൻ; പ്രതികാര ദാഹിയും ചോരക്കൊതിയനുമായ ഒരു വർഗ്ഗശുദ്ധികർത്താവ്‍; സ്ത്രീവിരുദ്ധനും , സ്വവർഗ്ഗ പ്രണയ വിരുദ്ധനും, വംശീയവാദിയും ശിശുഹത്യക്കാരനും , വംശഹത്യക്കാരനും , പുത്രഹത്യാതത്പരനും, രോഗം പരത്തുന്നവനും, ആത്മ പ്രശംസിയും , വേദനയിൽ ആനന്ദം കണ്ടെത്തുന്നവനും ഒക്കെയായ തോന്നിയത് പോലെ ദുഷ്ടത കാണിക്കുന്ന ഒരു ക്രൂരൻ!
    • ദ ഗോഡ് ഡെല്യൂഷൻ, 2006 (pg. 31)
"https://ml.wikiquote.org/w/index.php?title=റിച്ചാഡ്_ഡോക്കിൻസ്&oldid=19099" എന്ന താളിൽനിന്ന് ശേഖരിച്ചത്