രാവണപ്രഭു
ദൃശ്യരൂപം
2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രാവണപ്രഭു.
- രചന, സംവിധാനം: രഞ്ജിത്ത്.
കാർത്തികേയൻ
[തിരുത്തുക]- സവാരി ഗിരി ഗിരി...
- ബാസ്കിംഗ് ഞാൻ പഠിച്ചിട്ടില്ല. പിന്നെ ഗരാട്ടെ... പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു, നടന്നില്ല. പിന്നെ ഗളരിപ്പയറ്റ്... അത് കുറേകാലം പഠിക്കണം പഠിക്കണം എന്നുപറഞ്ഞ് നടന്നു, കിട്ടിയില്ല. ആകെയറിയാവുന്നത് നല്ല നാടൻതല്ലാ. അതൊരു ഗോമ്പറ്റീഷൻ ഐറ്റം അല്ലാത്തതു കൊണ്ട് ഗപ്പൊന്നും കിട്ടിയില്ല. പിന്നെ ഞാൻ ഇടിച്ച് പല്ല് തെറിപ്പിച്ചിട്ടുണ്ട് ചിലരുടെ. അതൊക്കെ ഞാൻ വീട്ടിലൊരു ഹോർളിക്സ് കുപ്പിയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അല്ലേടാ ഉണ്ണി... ഇത്രേം വരും ഗുപ്പി...
- കുടിക്കുമ്പോ തനിച്ചിരുന്നു കുടിക്കണം എന്നാണ് മിലിട്ടറി അയ്യപ്പൻ നായർ പറഞ്ഞിരിക്കുന്നത്. ആൾക്കാരെ പറഞ്ഞയക്കാനാ ഇപ്പോ പൊട്ടിയ വെടി. മോനെ ഒരു കട്ടൻചായ എടുക്ക്, കൂടെ ഒരു ലൈം പീസും.
- മോനേ, ആപ്പച്ചട്ടിയിൽ അരി വറക്കരുത്.
- അത് നന്നായി പുരുഷോത്തമാ നീ വെവരങ്ങളൊക്കെ അറിയുന്നുണ്ടല്ലോ ..നിന്നെ കണ്ടതെന്നായിരുന്നു ആദ്യം ഓർമ്മയില്ല .നിധി ഒളിച്ചിരിക്കുന്ന ദ്വീപുകൾ തേടിയുള്ള യാത്രയിൽ കലങ്ങി കറുത്ത കടലിൽ നമ്മൾ കണ്ടു മുട്ടിയിട്ടുണ്ട് ..ഒന്നോ രണ്ടോ തവണ എന്റെ കണ്ണിനു നേരെ നീ ചൂണ്ട കൊളുത്ത് എറിഞ്ഞിട്ടും ഉണ്ട്.. ഒഴിഞ്ഞു മാറി നിന്റെ കൊരവള്ളിക്ക് മുറുക്കി പിടിച്ചിട്റ്റ് കൊല്ലാതെ ഞാൻ വിട്ടിട്ടും ഉണ്ട് .അല്ലെടോ ..ഗൌണ്ട ർ നിന്നോട് ഡീൽ ചെയ്യുന്നു എന്നറിഞ്ഞപ്പോ ഞാനൊന്ന് കരുതലെടുത്തു .പക്ഷെ എന്ഫോര്സ് മെന്റ് കലാപരിപാടി അല്പം ചീപ് ആയി പോയി ....നീ നിന്റെ നിലവാരം കാണിച്ചു എന്നതാണ് ശരി ...നിന്നെ കുറിച്ച് കുറച്ചു കാലം മുന്പ് കേട്ടത് നീ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് നിർത്തി എന്നും നീ നിന്റെ ആവശ്യത്തിനായി നീ തന്നെ കറൻസികൾ അച്ചടി ച്ചെ ടുക്കുന്നു എന്നുമാണ്..എന്ത് പുരുഷു കമ്മട്ടം കളവ് പോയോ അതോ പഴേ പോലെ മഷി പിടിക്കണില്ലേ
- മോനെ പുരുഷു ഈ കാർഡ് ഇനി എന്റെ ടേബിളിൽ കേറി കളിക്കരുത്.... കീറി പോവും റേഷൻ കാർഡും തിരിച്ചറിയൽ കാർഡും
- ഡാ ചെന്നി നായകോം മുട്ടയുടെ വെള്ളയും പിന്നെ ചില്ലറ നാട്ടു മരുന്നും ചേർത്ത് ഒരു സവാരി ഗിരി ഗിരി ഉണ്ട് ..ചതവിനു ബെസ്ടാ ..വണ്ടി പേട്ടയിലെ ഉണ്ണി രാമൻ വൈദ്യർക്ക് അറിയാം ..വാ തുറ ..അല്ലെങ്കി നീ ഒരു ബ്ലാക്ക് കളർ ആടിനെ വാങ്ങി പതിനാലു ദിവസം സൂപ്പ് വെച്ച് കുടി ..തടി നല്ല കട്ടയ്ക്കിരുന്നാലെ നിനക്കും അർനോൾഡു ഷ്വാര്സിനിഗറിനുമൊക്കെമൊക്കെ ഫീൽഡിൽ പിടിച്ചു നിൽക്കാൻ പറ്റൂ
- മാമന് ചേർന്ന അനന്തരവൻ ഇവരെ ഇരട്ട പെറ്റതാ
- ജനകന്റെ മോളല്ലോ ചീത പെണ്ണ് ....അവളെയല്ലോ രാവണൻ തമ്പ്രാൻ അടിചോട്ടു പൊന്നെ ..ആശ ബോസ്ലെ പാടിയ ഈ ഗാനം നീ കേട്ടിട്ടില്ലേ ജാനകീ പടം രാമനത്തിലെ രാമനടി സംവിധാനം പീ മാധവൻ ട ടെ
- അതിനായി നിങ്ങളീ ബാലന്സിരിക്കുന്ന കൈ ഉയർത്തിയാ വാഴയില വെട്ടി വിരിച്ചു കാത്തിരിക്കാൻ വീട്ടുകാരോട് പറഞ്ഞിട്ടായിരിക്കണം ...ബോഡി അങ്ങ് ചെല്ലും മുണ്ടക്കൽ ബംഗ്ലാവിലേക്ക് ....ആവേശം ഈ പ്രായത്തിൽ നല്ലതല്ല അതൊരു രോഗ ലക്ഷണമാണ് ചിന്തിക്ക്
- തോക്കെടുതോ പക്ഷെ തോക്കാൻ വേണ്ടി ആകരുത് എന്ന് മാത്രം... ഒറ്റ കയ്യിൽ ഡബിൾ ബാരൽ പൊക്കി എയിം ചെയ്യുന്ന നേരമൊന്നും എനിക്ക് വേണ്ടാ ഞാനിങ്ങനെ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടത്തുന്ന പോലെ ഈ ആറടി ഒന്നരയിഞ്ചിൽ സവാരി ഗിരി നടത്തും കട കട കടാന്നു ..ഒന്നും രണ്ടുമല്ല പലതുണ്ട് പല രീതിയിൽ പല സൈസിൽ പെടക്കുന്നത് എന്റെ കയ്യിൽ
- എസ് മിസ്റ്റർ എസ പീ ...തോളിലെ ഐ പീ എസ് എന്നെഴുതിയ മൂന്നക്ഷരം നെല്ലളന്നോ പാടം തീറെഴുതിയോ കിട്ടിയതല്ലെങ്കിൽ നിങ്ങള്ക്ക് വിവരം കാണും
നീലകണ്ഠൻ
[തിരുത്തുക]- കഴുത്തിന് പകരം വലംകൈ അറുത്തതും, പിന്നെ കുഞ്ഞനന്തൻ എനിക്ക് പകരം മരിച്ചപ്പോ തല്ലിക്കൊല്ലാതെ വിട്ടതും നീലകണ്ഠന്റെ കഴിവുകേടായി കാണരുത് നീ. വലംകൈയിലേക്ക് ചോരയോട്ടം കൂടിയപ്പഴും ആയുധം താനേ കൈയിലേക്ക് വന്നപ്പഴും മനസ്സിനെ ശരീരത്തെ ജയിക്കാൻ ഞാൻ ശീലിച്ചതിന്റെ ഫലമാണ് നീ. എന്താടോ നന്നാവാത്തേ? അനായാസേന മരണം, വിനാദൈന്യേന ജീവിതം, ദേഹിമത് കൃപയാ ശംഭോ, ത്വയീ ഭക്തിമഞ്ചലാ. അനായാസമായ മരണം, ദീനമില്ലാത്ത ജീവിതം, നിന്നിൽ അചഞ്ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ ശങ്കരഗൗരീപതേ... അങ്ങനെ പ്രാർത്ഥിച്ച് കൂടേണ്ട പ്രായമായി ശേഖരാ. ഈശ്വരൻ നിന്റെ മുന്നിൽ വിളക്കായി തെളിയുമ്പോ അതിന്റെ... അതിന്റെ നേർക്ക് തുപ്പരുത്. വഴിമാറെടാ മുണ്ടയ്ക്കൽ ശേഖരാ...
രാജേന്ദ്രൻ
[തിരുത്തുക]- നടേശാ, കൊല്ലണ്ട.
സംഭാഷണങ്ങൾ
[തിരുത്തുക]- ജാനകി: വളരെ ലേറ്റ് ആയി ചെന്ന ഒരു നിവേദനം ഉണ്ട് ഈ ദേവിയുടെ മുന്നിൽ. വളരെ വളരെ ലേറ്റ്. പാവം ദേവി കൈ മലർത്തി കാണിച്ചു കാണും.
- കാർത്തികേയൻ: ആരോട്?
- ജാനകി: കുമുദത്തിനോട്.
- കാർത്തികേയൻ: അവളെന്തു പ്രാർത്ഥിച്ചു?
- ജാനകി: ഒരു വിവാഹം നടക്കാൻ. വധു ഈ ജാനകി, വരൻ ഈ രാവണൻ. വാല്മീകി പോയിട്ട് പുതിയ എഡിഷൻ പുറത്തിറക്കുന്ന എഡിറ്റർ പോലും പൊറുക്കില്ല അവളോട്. ഇതിഹാസമാണേ മാറ്റി എഴുതാൻ നോക്കുന്നത്.
- കാർത്തികേയൻ: സ്ത്രീചിതനല്ലാത്ത ശ്രീചിതനായ രാവണൻ ലങ്കയ്ക്ക് അലങ്കാരമായാണ് സീതാദേവിയെ കണ്ടത്. ആരാധിക്കാൻ പൂജിക്കാൻ ഒരു വിഗ്രഹം പോലെ. ഇതിഹാസങ്ങളുടെ പുതിയ ഇന്റർപ്രട്ടേഷൻസ് ഒരുപാട് ഉണ്ടായിട്ടുണ്ട്. പക്ഷേ ആരും രാവണ സീതാ പരിണയം ചിന്തിച്ചിട്ടില്ല.
- ജാനകി: തല്ലുകൊള്ളും, അതാവും.
- കാർത്തികേയൻ: പക്ഷേ ജനകപുത്രീ മൈഥിലീ. നീ ഇന്നും ഒരു രാമന്റെയും സ്വന്തമല്ല.
- ജാനകി: പിന്നെ എന്തിനാണ് രാവണാ നീ എന്നെ ഈ ടോയോട്ടാ പ്രാഡോയിൽ തിരിച്ചുകൊണ്ട് വിടുന്നത്.
- കാർത്തികേയൻ: കച്ചവടത്തിന്റെ നേരും നെറിയും. വാക്ക് പറഞ്ഞു പോയി നിന്നെ തിരിച്ചേൽപ്പിക്കാമെന്ന്.
- ജാനകി: അതെ, വാക്ക് പാലിക്കണം. ശ്രീനിവാസൻ നമ്പ്യാരോടും വാക്ക് പറഞ്ഞു പോയി. നമുക്ക് വീണ്ടും ജനിക്കാം.
- കാർത്തികേയൻ: ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആൽബത്തിൽ ഒരു പാട്ടുണ്ട്. നിനക്കായി തോഴി പുനർജനിക്കാം... ഇനിയും ജന്മങ്ങൾ ഒന്ന് ചേരാം. ആ ലൈനാ. ഒരു നിമിഷത്തിന്റെ സവാരി ഗിരി ഗിരി മാറി പോയാൽ ഞാൻ തീരുമാനിച്ചു പോവും നിന്നെ ആർക്കും കൊടുക്കില്ലെന്ന്. [കാർത്തി ജാനകിയെ ഉമ്മ വയ്ക്കാൻ ശ്രമിക്കുന്നു. ജാനകി തടയുന്നു.]
- കാർത്തികേയൻ: എടാ ഐപീഎസുകാരൻ മോടെൻ രാമാ, കഴുവേർടെ മോനെ... നിനക്കീ ലോകത്ത് വേറെ എത്ര പെൺപിള്ളാരെ കിട്ടുമെടാ കോപ്പേ. ഇന്ദ്രനീല ശോഭമായ ആകാശവീഥിയിൽ ഒരു പുഷ്പകവിമാനം പ്രത്യക്ഷപ്പെട്ടെങ്കിൽ. ഇവളൊഴികെ മറ്റെന്തും മനസ്സിൽ നിന്നും മാഞ്ഞു പോയെങ്കിൽ ഞാനീ അമ്പോറ്റി കുട്ടിയേം കൊണ്ട് പറപറന്നേനേ.
കഥാപാത്രങ്ങൾ
[തിരുത്തുക]- മോഹൻലാൽ – മംഗലശ്ശേരി കാർത്തികേയൻ, മംഗലശ്ശേരി നീലകണ്ഠൻ
- വസുന്ധര ദാസ് – ജാനകി
- വിജയരാഘവൻ – മുണ്ടയ്ക്കൽ രാജേന്ദ്രൻ