മൈക്കൽ ജാക്സൺ
Jump to navigation
Jump to search

ഒരു അമേരിക്കൻ സംഗീതജ്ഞനാണ് മൈക്കേൽ ജോസഫ് ജാക്സൺ (ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009). പോപ്പ് രാജാവ് (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകംത്തിൽ ചേർത്തിട്ടുണ്ട്. സംഗീതം,നൃത്തം,ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു.
പൊതുവായ ഉദ്ധരണികൾ[തിരുത്തുക]

- .എനിക്ക് എന്റെ വർഗ്ഗം ഏതാണെന്നു അറിയാം. ഞാന് കണ്ണാടിയിൽ നോക്കിയിട്ടുണ്ട്.എനിക്കറിയാം ഞാൻ കറുത്തവനാണെന്ന്.
- .ഞാനും എല്ലാവരേയും പോലേയാണ്. എനിക്കും മുറിവേൽക്കുകയും ചോര വരുകയും ചെയ്യും.
- .ആവർത്തനങ്ങളിൽ വിജയിക്കുന്നതിനേക്കാൾ നല്ലത് മൗലികതയിൽ തോൽക്കുന്നതാണ്.