Jump to content

മുനയില്ലാ മുള്ളു കൊണ്ട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

മുനയില്ലാമുള്ളു കൊണ്ട് കുത്തി ഞങ്ങൾ മൂന്ന് കുളം
രണ്ടെണ്ണം പൊട്ട ഒന്നിൽ വെള്ളമേയില്ലാ..ഹേയ്..
രണ്ടെണ്ണം പൊട്ട ഒന്നിൽ വെള്ളമേയില്ലാ..

വെള്ളമില്ലാക്കുളത്തിൽ മണ്ണെടുക്കാൻ മൂന്ന് പേര്
രണ്ടെണ്ണം ഞൊണ്ടി ഒന്നിന് കാലേയില്ലാ...ഹേയ്
രണ്ടെണ്ണം ഞൊണ്ടി ഒന്നിന് കാലേയില്ലാ.

കാലില്ലാത്തവനിക്ക് ചോറുതിന്നാൻ മൂന്ന് പറ
രണ്ടെണ്ണം പച്ച ഒന്ന് വെന്തിട്ടേയില്ലാ..ഹെയ്...
രണ്ടെണ്ണം പച്ച ഒന്ന് വെന്തിട്ടേയില്ലാ

വേവാത്ത ചോറിന്ന് വിരുന്നകാര് മൂന്ന് പേര്
രണ്ടെണ്ണം അന്ധൻ ഒന്നിന് കണ്ണേയില്ലാ..ഹേയ്
രണ്ടെണ്ണം അന്ധൻ ഒന്നിന് കണ്ണേയില്ലാ.

കണ്ണില്ലാത്തവനിക്ക് കാഴ്ടക്കായി മൂന്ന് കണ്ണട
രണ്ടെണ്ണം പൊട്ട ഒന്നിന് ചില്ലേയില്ലാ..ഹേയ്.
രണ്ടെണ്ണം പൊട്ട ഒന്നിന് ചില്ലേയില്ലാ.

ചില്ലില്ലാക്കണ്ണടക്ക് ചില്ലിനായി മൂന്ന് കട
രണ്ടെണ്ണം പൂട്ടി ഒന്ന് തുറന്നിട്ടേയില്ലാ..ഹേയ്
രണ്ടെണ്ണം പൂട്ടി ഒന്ന് തുറന്നിട്ടേയില്ലാ.

ത‍ുറക്കാത്ത പീ‍ടികക്ക് കാവൽക്കാര് മൂന്ന് പേര്
രണ്ടെണ്ണം മരിച്ചു ഒന്ന് ജനിച്ചിട്ടേയില്ലാ...ഹേയ്..
രണ്ടെണ്ണം മരിച്ചു ഒന്ന് ജനിച്ചിട്ടേയില്ലാ...

"https://ml.wikiquote.org/w/index.php?title=മുനയില്ലാ_മുള്ളു_കൊണ്ട്&oldid=20860" എന്ന താളിൽനിന്ന് ശേഖരിച്ചത്