മദർ തെരേസ
ദൃശ്യരൂപം
'

മദർ തെരേസ' (യഥാർത്ഥ പേര്: ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ സന്യാസിനിയായിരുന്നു.അവർക്ക് 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.
ഉദ്ധരണികൾ
[തിരുത്തുക]- ഭക്ഷണത്തിനു വേണ്ടിയുള്ള ആഗ്രഹം നിറവേറ്റുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ടാണ് സ്നേഹതിനു വേണ്ടിയുള്ള ആഗ്രഹം നിറവേറ്റാൻ.
- ക്ഷയമോ കുഷ്ടമോ അല്ല, താൻ ആർക്കും വേണ്ടാത്തവനാണ് എന്ന തോന്നലാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം.
- ഓരോരുത്തരും വളരെ തിരക്കിലായതിനാൽ എല്ലാവരും സ്നേഹത്തിനായി ദാഹിച്ചിരിക്കുന്നു.
- വലിയ സ്നേഹത്തോടെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ സന്തോഷവും സമാധാനവും നൽകും.
- കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പവും , മാതാപിതാക്കൾക്ക് പരസ്പരം കാണാനോ നേരമില്ലാത്ത ഭവനങ്ങളിൽ നിന്ന് ലോകത്തി൯്റെ അസമാധാനം തുടങ്ങുന്നു.
- ഞാ൯ ദൈവത്തി൯്റെ കയ്യിലെ ഒരു ചെറിയ പെ൯സിൽ ആകുന്നു. അവിടുന്നു തന്നെ ചിന്തിക്കുന്നു, എഴുതുന്നു,എല്ലാം ചെയ്യുന്നു. പലപ്പോഴും അത് ദുഷ്കരം . മുന ഒടിഞ്ഞ പെ൯സിൽ ആകുമ്പോൾ ദൈവത്തിനു കുറച്ചുകൂടി ചെത്തി മൂർച്ചപ്പെടുത്തേണ്ടിയും വരും
- ബന്ധുക്കൾക്ക് കാെടുക്കുന്നത് ദാനധർമ്മത്തിൽ പെടില്ല.
- ആളുകളെകുകുറിച്ച് മുൻവിധി ഉണ്ടായാൽ, നിങ്ങൾക്ക് അവരെ സ്നേഹിക്കാൻ സമയമുണ്ടാകില്ല.
- എല്ലാ മനുഷ്യരിലും ഞാൻ ദൈവത്തെ കാണുന്നു. കുഷ്ഠരോഗിയുടെ മുറിവുകൾ കഴുകുമ്പോൾ, ഞാൻ കർത്താവിനെ തന്നെ പരിചരിക്കുന്നതായി എനിക്ക് തോന്നുന്നു. അതൊരു മനോഹരമായ അനുഭവമല്ലേ?
- സൂസൻ റാറ്റ്ക്ലിഫിന്റെ കൺസൈസ് ഓക്സ്ഫോർഡ് ഡിക്ഷണറി ഓഫ് ക്വട്ടേഷൻസിൽ (2011) ഉദ്ധരിച്ചിരിക്കുന്ന 1977 ലെ പ്രസ്താവന, പേജ് 373.
- കാര്യങ്ങൾ വലിയ രീതിയിൽ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. വ്യക്തിയാണ് പ്രധാനം. നമുക്ക് ഫലങ്ങൾ ലഭിക്കുന്നതുവരെ കാത്തിരുന്നാൽ, നമ്മൾ സംഖ്യകളിൽ മുഴുകിപ്പോകും, ആ വ്യക്തിയോടുള്ള സ്നേഹവും ബഹുമാനവും നമുക്ക് ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയില്ല.
- മദർ തെരേസയുടെ 'റീച്ചിംഗ് ഔട്ട് ഇൻ ലവ് - സ്റ്റോറീസ് ടെൽഡ് ബൈ മദർ തെരേസ, കംപൈൽഡ് ആൻഡ് എഡിറ്റ്ഡ് ബൈ എഡ്വേർഡ് ലെ ജോളി, ജയ ചാലിഹ, ബാർൺസ് & നോബിൾ, 2002, പേജ് 122' .
- നമ്മൾ വിജയികളാകാനല്ല, വിശ്വസ്തരായിരിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
- നവീൻ ചൗളയുടെ അംഗീകൃത ജീവചരിത്രകാരൻ, പാരീസിൽ അവരുടെ ജന്മദിനത്തിന്റെ നൂറാം വാർഷികത്തിൽ യുനെസ്കോയിൽ നടത്തിയ ആദരാഞ്ജലി പ്രസംഗത്തിൽ റിപ്പോർട്ട് ചെയ്തതുപോലെ.
- നേതാക്കൾക്കായി കാത്തിരിക്കരുത്; അത് ഒറ്റയ്ക്ക് ചെയ്യുക,ഓരൊരൊവ്യക്തികൾക്കും
- മേരി ആലീസ് വാർണർ, ഡെയ്‌ന ബെയ്‌ലൻസൺ (1987) വിശ്വാസവും ആത്മാവും ഉള്ള സ്ത്രീകൾ: അവരുടെ വാക്കുകളും ചിന്തകളും, പേജ് 42
