മണിച്ചിത്രത്താഴ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മണിച്ചിത്രത്താഴ്.

സംവിധാനം: ഫാസിൽ. രചന: മധു മുട്ടം.

സണ്ണി ജോസഫ്[തിരുത്തുക]

  • ശബരിമല ശാസ്താവാണേ, ഹരിഹരസുതനാണേ സത്യം. ഇതു ചെയ്തവനെ ഞാൻ പൂട്ടും. മണിച്ചിത്രപ്പൂട്ടിട്ടു ഞാൻ പൂട്ടും.
  • ഈ ഹരിക്കുമ്പഴും ഗുണിക്കുമ്പഴും ഉത്തരം ശരിയാണെന്ന് തോന്നിയാലും ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേന്നു...
  • കേട്ടില്ലേടാ... കേട്ടില്ലേ... ഈ നിക്കുന്ന നിന്റെ ഗംഗയെ, മനസ്സിന്റെ ഓരോ പരമാണു കൊണ്ടും നിന്നെ സ്നേഹിക്കുന്ന ജീവസ്സും ഓജസ്സുമുള്ള ഈ ഗംഗയെ, നിനക്ക് തിരിച്ചു തരാമെന്നാടാ ഞാനേറ്റത്. ഞാനാഗ്രഹിച്ചത്. ഇന്നാ പിടിച്ചോടാ. ഭാഗ്യം ചെയ്തവരാ, നിങ്ങൾ രണ്ടുപേരും. ലോകത്തിലൊരു ഭാര്യയും ഭർത്താവും മനസ്സുകൊണ്ട് ഇത്ര ആഴത്തില് പരസ്പരം അറിഞ്ഞു കാണില്ല. സത്യം, സത്യം... ഇനി പൊയ്ക്കോ തെക്കിനീലോ, കുക്കിനീലോ, കഥകളി കാണാനോ, അല്ലിയ്ക്കാഭരണം വാങ്ങിക്കാനോ എവിടെ വേണേലും പൊയ്ക്കോ.
  • താൻ രാത്രി പുറത്തെവിടാടോ കറങ്ങി നടക്കുന്നേ... മൂത്രമൊഴിക്കാനോ? ഇതിനു മാത്രം തനിക്കെവിടാടോ മൂത്രം... ഞങ്ങൾക്കൊന്നുമില്ലല്ലോ.
  • ഞാൻ കണ്ടു. കിണ്ടി... കിണ്ടി...
  • മനുഷ്യമനസ്സിനെ തിരുമേനിയോളം അടുത്തറിഞ്ഞുട്ടളളവരിലാണ് ഞാനെന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷേ, എനിക്കിവിടെ നിങ്ങളെ ഒക്കെ നിഷേധിച്ചേ പറ്റൂ. ഞാൻ പഠിച്ചതിനെ ഒക്കെ എനിക്ക് നിഷേധിച്ചേ പറ്റൂ. ഒരു മനോരോഗചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും. ഒരു ഭ്രാന്തനെ പോലെ. എന്റെ നകുലന് വേണ്ടി. അവന്റെ ഭാര്യയ്ക്ക് വേണ്ടി. I am going to break all conventional concepts of psychiatry.
  • വെള്ളം....വെള്ളം....

ഉണ്ണിത്താൻ[തിരുത്തുക]

  • ഏയ്‌ ഞാൻ റൂമിലേക്ക്‌ വരാന്ന്, അയ്യേ ആരെങ്കിലും കാണുംന്നു...

കാട്ടുപ്പറമ്പൻ[തിരുത്തുക]

  • എന്നെ ശരിക്കൊന്ന് നോക്കിക്കേ എന്തേലും കുഴപ്പമുണ്ടോന്ന്.

സംഭാഷണങ്ങൾ[തിരുത്തുക]

നകുലൻ: ഗംഗ ഇപ്പോ എവിടെപ്പോകുന്നു?
ഗംഗ: അതു കൊള്ളാം, ഞാൻ പറഞ്ഞില്ലെ അല്ലിക്ക് കല്യാണാഭരണം എടുക്കാൻ പോണം ന്ന്.
നകുലൻ: ഗംഗ ഇപ്പോ പോണ്ട.
ഗംഗ: ഏ, ഞാൻ പോണ്ടേ...
നകുലൻ: വേണ്ടാ...
ഗംഗ: ഞാനിന്ന് രാവിലേം പറഞ്ഞിരുന്നതാണല്ലോ, പിന്നെന്താ ഇപ്പോഴൊരു മനംമാറ്റം?
നകുലൻ: ഗംഗ ഇപ്പോ പോണ്ടാ.
ഗംഗ: അതെന്താ, അല്ലിക്കാഭരണമെടുക്കാൻ, ഞാൻ കൂടെ പോയാല്...
നകുലൻ: വേണ്ടെന്ന് പറഞ്ഞില്ലേ.
ഗംഗ: എന്താ... എന്താ ഞാൻ കൂടെ പോയാല്...
നകുലൻ: പോകണ്ടാ...
ഗംഗ: വിടമാട്ടേ... വിടമാട്ടേ... അപ്പോ നീ എന്നെ ഇങ്കെയിരുന്ന് എങ്കെയും പോക വിടമാട്ടേ... അയോഗ്യ നായേ, ഉനക്ക് എവളോം ധൈര്യമിരുന്താ ഇപ്പോ എൻ കണ്മുന്നാടി വന്നു നിപ്പേ. ഇന്നേക്ക് ദുർഗ്ഗാഷ്ടമി. ഉന്നെ നാൻ കൊന്ന്, ഉൻ രക്തത്തെ കുടിച്ച്, ഓം കാരം നടന്ത് വിടുവേൻ!
നകുലൻ: ഗംഗേ...

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മണിച്ചിത്രത്താഴ്&oldid=20988" എന്ന താളിൽനിന്ന് ശേഖരിച്ചത്