മഞ്ഞപ്പാട്ട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(മഞ്ഞപ്പാട്ട്... എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞക്കാട്ടിൽ പോയാൽ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ
മഞ്ഞക്കിളിയെ പിടിച്ചാൽപ്പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ
ചപ്പും ചവറും പറിച്ചാൽപ്പിന്നെ
ഉപ്പും മുളകും തിരുമ്മാല്ലൊ
ഉപ്പും മുളകും തിരുമ്മിയാൽപ്പിന്നെ-
ചട്ടീലിട്ടു പൊരിക്കാല്ലൊ
ചട്ടീലിട്ടു പൊരിച്ചാൽപ്പിന്നെ
പച്ചിലവാട്ടിപ്പൊതിയാല്ലൊ
പചിലവാട്ടിപ്പൊതിഞ്ഞാൽപ്പിന്നെ-
തണ്ടാൻപടിക്കൽ ചെല്ലാല്ലൊ
തണ്ടാൻപടിക്കൽ ചെന്നാൽപ്പിന്നെ-
കള്ളാലിത്തിരി മോന്താല്ലൊ
കള്ളാലിത്തിരി മോന്ത്യാൽപ്പിന്നെ
അമ്മേം പെങ്ങളേം തല്ലാല്ലൊ
അമ്മേം പെങ്ങളേം തല്ല്യാൽ പിന്നെ-
കോലോത്തുംവാതില്ക്കൽ ചെല്ലാലൊ
കോലോത്തുംവാതില്ക്കൽ ചെന്നാൽപ്പിന്നെ-
കാര്യം കൊണ്ടിത്തിരി പറയാല്ലൊ
കാര്യം കൊണ്ടിത്തിരി പറഞ്ഞാൽപ്പിന്നെ-
ക്കഴുമ്മേൽക്കിടന്നങ്ങാടാല്ലൊ...

"https://ml.wikiquote.org/w/index.php?title=മഞ്ഞപ്പാട്ട്&oldid=20859" എന്ന താളിൽനിന്ന് ശേഖരിച്ചത്