മഞ്ഞപ്പാട്ട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മഞ്ഞക്കാട്ടിൽ പോയാൽ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ,
മഞ്ഞക്കിളിയെ പിടിച്ചാൽ പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ.
ചപ്പും ചവറും പറിച്ചാൽ പിന്നെ
ഉപ്പും മുളകും തിരുമ്മാല്ലൊ.
ഉപ്പും മുളകും തിരുമ്മിയാൽ പിന്നെ-
ചട്ടീലിട്ടു പൊരിക്കാല്ലൊ.
ചട്ടീലിട്ടു പൊരിച്ചാൽ പിന്നെ
പച്ചിലവെട്ടിപൊതിയാല്ലൊ.
പചിലവെട്ടിപ്പൊതിഞ്ഞാൽ പിന്നെ-
തണ്ടൻ പടിക്കൽ ചെല്ലാല്ലൊ.
തണ്ടൻ പടിക്കൽ ചെന്നാൽ പിന്നെ-
കള്ളിത്തിരി മോന്താല്ലൊ.
കള്ളിത്തിരി മോന്ത്യാൽ പിന്നെ
അമ്മേം പെങ്ങളേം തല്ലാല്ലൊ.
അമ്മേം പെങ്ങളേം തല്ലാല്ല്യാൽ പിന്നെ-
കോലോത്തും വതില്ക്കൽ ചെല്ലാലൊ.
കോലോത്തും വതില്ക്കൽ ചെന്നൽ പിന്നെ-
കാര്യം കൊണ്ടിത്തിരി പറയാല്ലൊ
കാര്യം കൊണ്ടിത്തിരി പറഞ്ഞാൽ പിന്നെ-
കഴുമ്മെൽ കിടന്നങ്ങാടാല്ലൊ...

"https://ml.wikiquote.org/w/index.php?title=മഞ്ഞപ്പാട്ട്&oldid=14645" എന്ന താളിൽനിന്ന് ശേഖരിച്ചത്