ഭിന്നശേഷി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  1. ശാരീരിക വൈകല്യമുള്ള ഈ കായിക താരങ്ങൾ സത്യത്തിൽ അതിശേഷിയുള്ളവരാണ്. ഒളിംപിക്സ് കായിക താരങ്ങളെ സൃഷ്ടിക്കുന്നു. എന്നാൽ പാരൊളിമ്പിക്സിലേക്ക് വരുന്നത് താരങ്ങളാണ്. ജോയി രീമാൻ
  2. ഞങ്ങളുടെ പാതയിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നു. തടയാനല്ല, ഞങ്ങളുടെ ശക്തിയും ധൈര്യവും പുറത്തേക്ക് കൊണ്ടുവരുവാൻ- അജ്ഞാതൻ
  3. ജനങ്ങളുടെ ധാരണകളെ തിരുത്തുവാനുള്ള ആഗ്രഹം എന്നും കൊണ്ടു നടന്നിരുന്ന ആളാണ് ഞാൻ.എനിക്ക് സാധിക്കാത്തത് എന്ന് അവർ കരുതുന്ന കാര്യങ്ങൾ ചെയ്തു കാണിച്ചു കൊടുക്കുവാനുള്ള ആഗ്രഹം. (ഡെവിഡ് പാറ്റേർസൻ .അന്ധനും നീഗ്രൊ വംശജനുമായ മുൻ ന്യൂയോർക്ക് ഗവർണ്ണർ)
  4. എന്റെ വൈകല്യങ്ങളിലൂടെയല്ല എന്റെ കഴിവുകളിലൂടെ എന്നെ തിരിച്ചറിയൂ. (റൊബർട്ട് ഹെൻസെൽ വീൽചെയ്ർ ബന്ധിതനായ ഗിന്നസ് ബുക്ക് റികോഡ് ഉടമ)
  5. എന്നിക്ക് ശേഷികുറവില്ല, ഞാൻ ഭിന്നശേഷിക്കാരനാണ് (റൊബർട്ട് ഹെൻസെൽ)
  6. എന്റെ ശാരീരിക വ്യത്യാസങ്ങൾ എന്നിലെ കഴിവുകൾ എനിക്കു കാട്ടിതന്നു(റൊബർട്ട് ഹെൻസെൽ)
  7. കണ്ണുകൾക്ക് ശേഷിയില്ല എന്നത് ഒരുവനെ കാഴ്ചപ്പാടില്ലാത്തവനാക്കുന്നില്ല (സ്റ്റീവീ വണ്ടർ അന്ധ സംഗീതജ്ഞൻ)
  8. ജനിച്ച സമയത്ത് തലച്ചോറിനു ക്ഷതമേറ്റവളാണ് ഞാൻ. എന്നെപോലുള്ളവർ എന്നെ കണ്ടു പഠിക്കട്ടെ. വൈകല്യങ്ങൾ അവർക്ക് മാർഗ്ഗ തടസ്സമാവില്ല എന്നവർ അറിയണം. ഈ കാര്യത്തിൽ ബോധവൽക്കരണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വൈകല്യങ്ങൾ എന്റെ കഴിവുകളാക്കി മാറ്റണം (സൂസൻ ബോയിൽ ബ്രിട്ടിഷ് സംഗീതജ്ഞ)
"https://ml.wikiquote.org/w/index.php?title=ഭിന്നശേഷി&oldid=19017" എന്ന താളിൽനിന്ന് ശേഖരിച്ചത്