ബൈബിൾ
ബൈബിൾ (The Bible) ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ്. ഹീബ്രു ഭാഷയിലുള്ള പഴയനിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയ നിയമവും പുതിയ നിയമവും ചേർന്നതാണ് ക്രിസ്ത്യാനികളുടെ ബൈബിൾ.ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികൾ ബൈബിളിനെ കരുതിപ്പോരുന്നത്.
ബൈബിളിലെ വചനങ്ങൾ
[തിരുത്തുക]- നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു.അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും.നീ പൊടിയാകുന്നു.പൊടിയിൽ തിരികെ ചേരും (ഉല്പത്തി 3:19)
- കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നത്കൊണ്ട് നീ സമ്മാനം വാങ്ങരുത് (പുറപ്പാട് 23:8)
- തീപൊരി ഉയരെ പറക്കുമ്പൊലെ മനുഷ്യൻ കഷ്ടതക്കായി ജനിച്ചിരിക്കുന്നു (ജോബ് 5:7)
- മൃഗങ്ങളോട് ചോദിക്ക, അവ നിന്നെ ഉപദേശിക്കും , ആകാശത്തിലെ പക്ഷികളോട് ചോദിക്ക അവ പറഞ്ഞുതരും .അല്ല, ഭൂമിയോട് സംഭാഷിക്ക അതു നിന്നെ ഉപദേശിക്കും .സമുദ്രത്തിലെ മൽസ്യം നിന്നോട് വിവരിക്കും(ജോബ് 12:7-8)
- ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ (ജോബ് 28:18)
- ദോഷം ചെയ്യാതെ നിന്റെ നാവിനേയും വ്യാജം പറയാതെ നിന്റെ അധരത്തേയും കാത്തുകൊൾക (സങ്കീർത്തനം 34:13)
- ദോഷം വിട്ടകന്നു ഗുണം ചെയ്ക.സമാധാനം അന്വേഷിച്ചു പിന്തുടരുക (സങ്കീർത്തനം 34:14)
- ഒരാളുടെ സമ്പത്ത് എവിടെയായിരിക്കുമോ അവിടേയായിരിക്കും അയാളുടേ മനസ്സ്
- മാൻ നിത്തോടുകളിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ എന്റെ ആത്മാവ് നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു (സങ്കീർത്തനം 42:1)
- ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനേക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം (സങ്കീർത്തനം 84:10)
- അവന്റെ വായ് വെണ്ണപോലെ മൃദുവായതു ,ഹൃദയത്തിലോ യുദ്ധമത്രേ.അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ, എങ്കിലും അവ ഊരിയ വാൾ പോലെയായിരുന്നു. (സങ്കീർത്തനം 55:21)
- കണ്ണിരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും (സങ്കീർത്തനം 126:5)
- നിങ്ങൾ അതികാലത്തു എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയ്ത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ.തന്റെ പ്രിയനോ അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.(സങ്കീർത്തനം 127:2)
- മടിയാ ഉറുമ്പിന്റെ അടുക്കൽ ചെല്ലുക .അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കുക (സദൃശ്യവാക്യങ്ങൾ 6:6)
- ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ (സദൃശ്യവാക്യങ്ങൾ 6:27)
- മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചു തിന്നുന്ന അപ്പം രുചികരവും ആകുന്നു (സദൃശ്യവാക്യങ്ങൾ 9:17)
- ദ്വേഷമുള്ളിടത്തെ തടിപ്പിച്ച കാളയെകാൾ സ്നേഹമുള്ളടെത്തെ ശാകഭോജനം നല്ലതു (സദൃശ്യവാക്യങ്ങൾ 15:17)
- ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു.അതു മനസ്സിനു മധുരവും അസ്ഥികൾക്ക് ഔഷധവും തന്നേ (സദൃശ്യവാക്യങ്ങൾ 16:24)
- സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവെക്കുന്നു. കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു (സദൃശ്യവാക്യങ്ങൾ 17:9)
- മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടച്ചുകൊണ്ടാൽ വിവേകിയായും എണ്ണും (സദൃശ്യവാക്യങ്ങൾ 17:28)
- തക്ക സമയത്ത് പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻ നാരങ്ങപോലെ (സദൃശ്യവാക്യങ്ങൾ 25:11)
- ദാനങ്ങളെ ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു (സദൃശ്യവാക്യങ്ങൾ 25:14)
- ദാഹമുള്ളവനു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരു പോലെ (സദൃശ്യവാക്യങ്ങൾ 25:25)
- കുഴികുഴിക്കുന്നവൻ അതിൽ വീഴും കല്ലു ഉരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും (സദൃശ്യവാക്യങ്ങൾ 26:27)
- നാളത്തെ ദിവസംചോല്ലി പ്രശംസിക്കരുതു. ഒരു ദിവസത്തിൽ എന്റെല്ലാം സംഭവിക്കും എന്നറിയുന്നില്ലലോ (സദൃശ്യവാക്യങ്ങൾ 27:1)
- വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.(സദൃശ്യവാക്യങ്ങൾ 30:8)
- മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.(സദൃശ്യവാക്യങ്ങൾ 29:11)
- വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാർക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാർക്കു കൊള്ളരുതു.അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു..(സദൃശ്യവാക്യങ്ങൾ 31:4,5)
- സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.(സദൃശ്യവാക്യങ്ങൾ 31:10)
- തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു (.സഭാപ്രസംഗി 2 :24)
- ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നേ. നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക..(സദൃശ്യവാക്യങ്ങൾ 31:8-9)
- യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു, ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.(സദൃശ്യവാക്യങ്ങൾ 1:7)
- യഹോവ എന്റെ ഇടയനാകുന്നു.(സങ്കീർത്തനം 23:1)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്