ബെസ്റ്റ് ആക്ടർ
ദൃശ്യരൂപം
2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബെസ്റ്റ് ആക്ടർ.
- സംവിധാനം: മാർട്ടിൻ പ്രക്കാട്ട്. രചന: മാർട്ടിൻ പ്രക്കാട്ട്, ബിപിൻ ചന്ദ്രൻ.
മോഹൻ
[തിരുത്തുക]- ചൊറിച്ചില് വന്നാ ഓയിൻമെൻറ് തന്നെ തേക്കണമെടാ കൊണാപ്പച്ചാരെ.
- സീനൊക്കെയിനി മാറും. ഇതുവരെ നിങ്ങള് കണ്ടത് കഥപ്പടം, ഇനി... പിക്ചർ അഭി ഭി ബാക്കി ഹെ ഭായ്!
ഷാജി
[തിരുത്തുക]- ഏതു പോർക്കാടാ പന്നി നിന്നെയൊക്കെ പഠിപ്പിക്കുന്നത്. ഷാജീന്നുള്ള പേര് കേട്ടാലറിയില്ലേ ഗുണ്ടയാണെന്നു.
സംഭാഷണങ്ങൾ
[തിരുത്തുക]- മോഹൻ: നിർത്തെടാ.. കഴുവേര്ടവന്മാരെ.... ഇനി ഒരക്ഷരം മിണ്ടിയാൽ ചവിട്ടി പണ്ടം പൊട്ടിക്കും ഞാൻ... .., അവനോരടികാരൻ...,സിനിമയിൽ അല്ലാതെ നീ ജീവിതത്തിൽ അടി കണ്ടിട്ടുണ്ടോടാ? നത്തോലീ... നാടകം കളിക്കുന്നവന് എന്താടാ കുഴപ്പം? രണ്ടര മണിക്കൂർ തട്ടേൽ കേറി നിന്ന് ഡയലോഗ് തെറ്റാതെ പറയാൻ പട്ടുമോടാ നിനക്കൊക്കെ? കണ്ടി ഇടും നീയൊക്കെ... നിന്നെയൊക്കെ ഒടയതമ്പുരാൻ ഭൂമിയിലോട്ട് സിനിമാക്കാരൻ ആയിട്ടങ്ങു ഇറക്കിയതല്ലേ... സിനിമാക്കാർക്ക് എന്താടാ രണ്ടെണ്ണം കൂടുതലുണ്ടോ? അതോ നിൻറെയൊക്കെ മറ്റെടത് നിന്നാണോ മൂലമറ്റതെക്ക് കറണ്ട് കൊടുക്കുന്നെ? ആനേടെ അത്രേം ബുദ്ധി ഉണ്ടെങ്കിലെ അവൻ അഭിനയിപ്പിക്കൂ... എന്നാൽ അബ്ദുൾ കലാമിനെ വിളിച് അഭിനയിപ്പിക്കെട... ചാൻസ് തെണ്ടിയും തെറി കെട്ടും ദണ്ണിച്ചും തന്നെയാട എല്ലാരും സിനിമാക്കാർ ആയിട്ടുള്ളത്... അല്ലാതെ നീയൊക്കെ വീട്ടിൽ ചെന്ന് ഏതു നടനാടാ നടൻ ആക്കിയത്? തിന്ൻ എല്ലിന്റിടയിൽ കേറിയപ്പോ നിനക്കൊക്കെ ചാൻസ് ചോദിച്ചു വരുന്നവനോടൊരു പുഞ്നം.. ഈ ഊത വയറിലേക്ക് ഞാനെന്റെ....
- ശ്രീകുമാർ: അയ്യോ അവരെ ഒന്നും ചെയ്യരുത്.
- മോഹൻ: ഇനി പറയണം സർ, എനിക്ക് അഭിനയിക്കാൻ അറിയില്ലേ? ഞാൻ നന്നായിട്ട് അഭിനയിച്ചില്ലേ.
- വടിവാൾ പ്രാഞ്ചി: പണിയരിയവുന്ന ഒരുപാട് പില്ലെരെരങ്ങിയിട്ടുണ്ട് ടൈറ്റ് കൊമ്പെടിഷനാണ് ഫീൽഡിൽ .ഇനി പണ്ടത്തെ പോലെ ആശാനും പറ്റുവോ
- ഡെൽബർ ആശാൻ: അശാനെതാടാ കുഴപ്പം
- വടിവാൾ പ്രാഞ്ചി: ഒരു കുഴപ്പവുമില്ല മൂന്നടി നടന്നാ പിന്നെ ഡോൾബി കുരയും ദിടീസ് ചുമയുമല്ലേ
- ഡെൽബർ ആശാൻ: ചുമയും കുരയും ചത്തുപോയ നിന്റെ തന്ത എസ്തപ്പനടാ കഴുവേരിടീ മോനെ ഓഹു ഓഹു...
- വടിവാൾ പ്രാഞ്ചി: ആ ഇത് ടിവിടെ അസുഖണ്‌ട്ട
- ഡെൽബർ ആശാൻ: ടിവി അല്ലടപ്പ ടിബി
- വടിവാൾ പ്രാഞ്ചി: അഹ നല്ല മഞ്ഞ കളർ.കളർ ടിവിയാണല്ലോ
- ഡെൽബർ ആശാൻ: ആടാ ടിവി മാത്രമല്ല ആന്റിനകൂടിയുണ്ട്
- വടിവാൾ പ്രാഞ്ചി: ആശാനെ കാര്യം പറയുമ്പോൾ കോണകം പോക്കികന്നിച്ചിട്ടു കാര്യമില്ല
- മോഹൻ: സ്റ്റണ്ട് മാസ്റ്റർന്റെ പേരെന്താന്നാ പറഞ്ഞെ?
- മാഫിയ ശശി: മാഫിയ ശശി.
- മോഹൻ: മാഫിയ എന്നോള്ളത് നിന്റെ അച്ഛന്റെ പേര് ആണോടാ? ശശി... അതുമതി. കൂടുതല് ഡിക്കറേഷൻ ഒന്നും വേണ്ട.
കഥാപാത്രങ്ങൾ
[തിരുത്തുക]- മമ്മൂട്ടി – മോഹൻ
- ലാൽ – ഷാജി
- നെടുമുടി വേണു – ഡെൻവർ ആശാൻ
- സലീം കുമാർ – വടിവാൾ പ്രാഞ്ചി
- ശ്രീനിവാസൻ – ശ്രീകുമാർ