ഫലകം:പഴഞ്ചൊല്ലുകൾ/ത-ന
ദൃശ്യരൂപം
'ത','ഥ','ദ','ധ',എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:
- [[തകിടം മറിച്ചാൽ താനും മറിയും
- തക്കം നന്നെങ്കിൽ വെക്കം
- തക്കം നോക്കി കിണ്ടിയിലൂറ്റുക
- തക്കത്തിൽ കച്ചോടം ചെയ്യാനൊക്കത്തിൽ പണം വേണം
- തക്കവാക്കു തോക്ക് പോലെ
- ത്കം മങ്കയെ മയക്കും
- തങ്കചെരുപ്പായാലും തലയിൽ വെയ്ക്കരുത്
- തങ്കസൂചിയാണെങ്കിലും തറച്ചാൽ നോവും
- തച്ചവന്റെ പോരിമയല്ല , കൊണ്ടവന്റെ കൊള്ളരുതായ്മയാണ്
- തഞ്ചം വിട്ട് കൊഞ്ചരുത്
- തഞ്ചത്തിനു വളം വേണ്ട
- താങ്കുവാനാളുണ്ടെങ്കിൽ തളർച്ചയുമുണ്ട്
- തടികൂടിയാൽ ചൊടികെടും
- തടണ്ടാൽ താടി
- തടിയുടെ വളവുമുണ്ട് തച്ചന്റെ കുറ്റവുമുണ്ട്
- തടിമാടനെ വടികൊണ്ട്, ചുണകെട്ടവനെ ചൂലുകെണ്ട്
- തടുക്കാനാവുന്നവനേ കൊടിക്കാവൂ
- തടുക്കാനാളല്ലാത്തോർ തഴുക നല്ലൂ
- തട്ടും മുട്ടും ചെണ്ടെക്കെത്ര, കിട്ടും പണമത് മാരാന്മാർക്കും
- തല്ലു കൊള്ളാൻ ചെണ്ടയും കാശുവാങ്ങാൻ മാരാറും
- തട്ടി പറിച്ചത് പൊട്ടിത്തെറിക്കു
- തട്ടാനേ തങ്കത്തിന്റെ മാറ്ററിയൂ
- തട്ടാനും ചെട്ടിയുമൊത്താൽ തങ്കം കൊണ്ടവന്റെ വായിൽ മണ്ണ്
- തട്ടാൻ തൊട്ടാൽ പതിനെട്ട്
- തട്ടാൻ പെങ്ങടെ പണ്ടോം തട്ടും
- തന്നതും തിന്നതും മറക്കരുത്
- തന്നത്താൻ ഉയർത്തുന്നവൻ താഴും
- തന്നില്ലം പൊന്നില്ലം]]
- തൻ പിള്ള പൊൻപിള്ള]]
- തൻ നാക്കു തൻ ശത്രു
- തന്നോളം വളർന്നാൽ തനിക്കൊപ്പം
- തലയില്ലാത്തവന് തൊപ്പിയെന്തിന്
- തലയിലെഴെത്ത് തലോടിയാൽ പോകുമോ
- താടി കത്തുമ്പോൾ ബീഡി കൊളുത്തുക
- താണ വാതിൽ കുനിഞ്ഞ് കടക്കണം
- താൻ പാതി ദൈവം പാതി
- താണു നിന്നാൽ വാണു നിൽക്കാം
- തമ്പ്രാന്ന് കളിയും ചിരിയും, അടിയന് വേവും ചൂടും
- താഴ്ന്ന നിലത്തേ നീരോടൂ
- താൻ പെറ്റ മക്കളും തന്നോളമായാൽ താനെന്നു വിളിക്കണം
- തിന വിതച്ചാൽ തിന കൊയ്യും, വിന വിതച്ചാൽ വിന കൊയ്യും
- തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
- തിന്നതേ തേട്ടൂ
- തിന്നൂല്യ തീറ്റൂല്യ
- തീയിൽ കുരുത്തത് വെയിലത്തു വാടുമൊ?
- തീയില്ലാതെ പുകയില്ല
- തീയിൽ മുളച്ചത് വെയിലത്ത് വാടുമോ
- തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
- തുടയിൽ നുള്ളിയിട്ട് തൊട്ടിലാട്ടുന്നു
- തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
- തൂറാത്തച്ചി തൂറിയപ്പോൾ തീട്ടം കൊണ്ട് ആറാട്ട്
- തെളിച്ച വഴിയെ നടന്നിലെങ്കിൽ നടന്ന വഴിയെ തെളിക്കുക
- തേടിയ വള്ളി കാലിൽ ചുറ്റി
- തൊമ്മി അയയുമ്പോൾ ചാണ്ടി മുറുകും
- തേനൊഴിച്ചു വളർത്തിയാലും കാഞ്ഞിരം കയ്ക്കും
- തേടിയ വള്ളി കാലിൽ ചുറ്റി
- ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത്.
- ദൂരപ്പെട്ടാൽ ഖേദം വിട്ടു
- ദൂരത്തെ വഴിക്ക് നേരത്തേ പോണം
- ദൈവാധീനം ജഗൽസർവ്വം
- ദൈവാനുകൂലം സർവ്വാനുകൂലം
- ദൈവത്തിനുണ്ടോ ദോഷവിചാരം
- ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
- ധനം പെരുത്താൽ ഭയം പെരുക്കും
- ധനത്തിനു വേലി ധർമ്മം , ധർമ്മത്തിനു വേലി ധനം
- ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും
- ധനമേറിയാൽ മദമേറും
- ധനവാനു ദാതാവും ദാസൻ
- ധനുപത്തു കഴിഞ്ഞാൽ കൊയ്തു തുടങ്ങാം.
- ധർമ്മം വെടിഞ്ഞാൽ കർമ്മം കെടും]]ധർമ്മഗതി ഗഹനഗതി
- ധർമ്മ ബന്ധു മഹാബന്ധു.
- ധർ്മമെവിടെ നന്മയവിടെ
- ധാരാളിതം ധനനാശം
- ധീരരിക്കൽ ഭീരു പലപ്പോൾ
- [[ധ്യാനമില്ലെങ്കിലും മൗനം വേണം
- തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
- തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
- നക്കിക്കൊല്ലുന്നവനെ ഞെക്കിക്കൊല്ലുക
- നക്കിതിന്നാൻ നല്ലുപ്പില്ല
- നക്കിതിന്നുന്ന നായ കുരയ്ക്കില്ല
- നക്കും നുണയും കൊടുത്തിണക്കുക
- നക്കുന്ന നായക്ക് സ്വയംഭൂവും പ്രതിഷ്ഠയും ഭേദമുണ്ടോ
- നക്കുമ്പോൾ നാവ് പൊങ്ങുമോ?
- നക്കുവാനുപ്പില്ലാത്തവനു നാവു നാലുമുഴം
- നഖം കൊണ്ടുണ്ടാൽ വിശപ്പുമാറുമോ?
- നഗരത്തിലിരുന്നാലും നരകഭയം വിടില്ല
- നഗരത്തിൽ രണ്ടാമനാകുന്നതിനേക്കാൾ ഗ്രാമത്തിലൊന്നാമനാകുക
- നഞ്ചുമരമായാലും നട്ടവൻ വെട്ടുമോ
- നെഞ്ചുമരമായാലും നട്ടവൻ വെള്ളമൊഴിക്കും
- നഞ്ഞും നായാട്ടും നന്നല്ല.
- നഞ്ചെന്തിനു നാനാഴി
- നട്ടാലേ നേട്ടമുള്ളൂ
- നല്ല തെങ്ങിനു നാല്പതു മടൽ
- നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
- നവര വിതച്ചാൽ തുവര കായ്ക്കുമോ
- നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കു
- നാ(നായ) നാ ആയിരുന്നാൽ പുലി കാട്ടം(കാഷ്ടം) ഇടും
- നാക്കു നീണ്ടവനു കുറിയ കൈ
- നാടു മറന്നാലും മൂടു മറക്കാമോ?
- നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
- നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
- നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
- നാരീശാപം ഇളക്കിക്കൂട
- നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
- നിത്യഭ്യാസി ആനയെ എടുക്കും
- നിറകുടം തുളുമ്പില്ല
- നീയെന്റെ പുറം ചൊറിയ് ഞാൻ നിന്റെ പുറം ചൊറിയാം
- നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
- നേരുപറഞ്ഞു കെട്ടവനും നുണപറഞ്ഞു വാണവനുമില്ല
- നൊന്തവനെ നോവറിയൂ
- നൊന്തിട്ടു പോരെ കരയാൻ
- നോക്കാതത നായരെ തൊഴാൻ നിൽക്കണ്ട
- നോക്കുമ്പോൾ പശുപോലെ പായുമ്പോൾ പുലിപോലെ
- നോവിക്കാൻ പോയിട്ട് കൈയ്യും പൊള്ളിച്ച് വന്നു
- നോവിച്ചാൽ കൊത്താത്ത പാമ്പുണ്ടോ