ഫലകം:പഴഞ്ചൊല്ലുകൾ/ച-ഞ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ച','ഛ','ജ','ഝ','ഞ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

  1. ചകിരിയില്ലെങ്കിൽ കയറുണ്ടാകുമോ
  2. ചക്ക അധികം തിന്നാൽ ചുക്കുതിന്നേണ്ടി വരും
  3. ചക്കകൂഞ്ഞും ചന്ദനമുട്ടിയും സമമോ?
  4. ചക്കതിന്നതിന്റെ ചൊരുക്ക് തീരാൻ ചക്കകുരു
  5. ചക്കനു മുറിഞ്ഞതിനു കോരനു ധാര
  6. ചക്കമുറിച്ചേടത്ത് ഈച്ച പൊതിഞ്ഞപോലെ
  7. ചക്കയല്ലലോ ചുഴുന്നുനോക്കാൻ
  8. ചക്കയിട്ട കള്ളൻ മേക്കട്ട് കയറുകയോ
  9. ചക്കിക്കൊത്ത ചങ്കരൻ
  10. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു
  11. ചങ്കെടുത്ത് കാണിചാലും ചെമ്പരത്തി പൂവെന്ന് പറയുക
  12. ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ?
  13. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട
  14. ചട്ടിയും കലവും ആകുമ്പോൾ മുട്ടിയും തട്ടിയും ഇരിക്കും
  15. ചട്ടുവമറിയുമോ കറിയുടെ രസം
  16. ചതിപെട്ടാൽ പുനരെന്തരുതാത്തൂ
    ഗതികെട്ടാൽ പുലിപുല്ലൂം തിന്നും
  17. ചത്ത കുഞ്ഞിന്റെ ജാതകം നൊക്കണോ
  18. ചത്ത കുതിരയ്ക്കെന്തിനാ ലാടം തറയ്ക്കുന്നത്
  19. ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും
  20. ചത്ത പശു ചണ്ഡാളന്
  21. ചത്തവന്റെ വായിൽ മണ്ണ്, ഇരിക്കുന്നവന്റെ വായിൽ അന്നം
  22. ചത്ത ശവത്തിൽ കുത്തരുത്
  23. ചത്ത സിംഹത്തേക്കാൾ ജീവിച്ചിരിക്കുന്ന നായ നല്ലൂ
  24. ചട്ടിയിലുണ്ടെങ്കിലേ അപ്പത്തിൽ കാണൂ
  25. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ
  26. ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും
  27. ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
  28. ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
  29. ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
  30. ചുമരുണ്ടെങ്കിലേ ചിത്രമുള്ളൂ
  31. ചൊട്ടയിലെ ശീലം ചുടല വരെ
  32. ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
  33. ചൊല്ലും പല്ലും പതുക്കെ മതി
  34. ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ
  35. ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
  36. ചട്ടുവമറിയുമോ കറിയുടെ രസം
  37. ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും
  38. ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
  39. ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
  40. ചൊട്ടയിലെ ശീലം ചുടല വരെ
  41. ചൊല്ലും പല്ലും പതുക്കെ മതി
  42. ചോറു തന്ന കൈയ്ക്കു കടിക്കരുത്
    • ചോറിട്ട പാണിയിൽ കേറി കിടക്കുന്ന
      കൂററ്റ പട്ടിയെപ്പോലെ തുടങ്ങുന്നു
  43. ജഡമുള്ളടത്തോളം ജാഡ്യം
  44. ജനിക്കാതിരുന്നാൽ മരിക്കാതിരിക്കാം
  45. ജനിക്കുന്നതിനുമുമ്പേ ജാതകം ഗണിക്കരുത്.
  46. ജനിച്ചാൽ മരിക്കുവോളം വെള്ളത്തിലൊതളങ്ങപോലെ
  47. ജനിച്ചുവന്നു. മരിച്ചുപോയി.
  48. ജളനെ ആശ്രയിക്ക. ജന്മിയെ ആദരിക്ക
  49. ജാതക കർമ്മം കഴിച്ച കൈകൊണ്ടുതന്നെ ഉദകക്രിയയും
  50. ജാതിക്കില്ല ഇമ്പവും തുമ്പവും
  51. ജാതിക്കു ജാതി വഴിമാറില്ല
  52. ജാത്യാലുള്ളതു ചെരിപ്പുകൊണ്ടടിച്ചാലും മാറില്ല
  53. ജാത്യാലുള്ളതു ജാതിമാറിയാൽ പോവില്ല.
  54. ജാത്യാലുള്ളതു തൂത്താൽ പോകുമോ
  55. ജാരനേയും ചാരനേയും പാമ്പുകടിക്കില്ല.
  56. ജീവനില്ലാത്തോൻ ചാകുന്നതാ നല്ലത്
  57. ജീവനുണ്ടായിട്ടു വേണ്ടേ ചാവാൻ.
  58. ജീവിക്കു നാക്കുതാൻ കാലൻ
  59. ജ്ഞാനിക്കും ജ്ഞാനിക്കും മൂന്നുവഴി
  60. ജ്ഞാനിക്കു കണ്ണു തലയിൽ
  1. ഞണ്ടിനുണ്ടോ രണ്ടാംപേറ്
  2. ഞണ്ടുകൊഴുത്താൽ കുണ്ടിൽ കിടക്കുമോ
  3. ഞണ്ടുണ്ടോ തേനുണ്ടിട്ട്
  4. ഞവര നന്നട്ടാൽ തുവര മുളയ്ക്കുമോ
  5. ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ
  6. ഞാണിനു ബലമുണ്ടെങ്കിലേ അമ്പു ദൂരെ പോകൂ
  7. ഞാനിരിക്കേണ്ടിടത്ത് ഞാനിരുന്നിലെങ്കിൽ അവിടെയിരിക്കാൻ നായ.
  8. ഞാനും മുതലയച്ചനുംകൂടി പോത്തിനെ പിടിച്ചു
  9. ഞാനുമെന്റെ പെണും കുറച്ച് പൊന്നും
  10. ഞാനുമെന്റേട്ടനും ഒറ്റയ്ക്ക് അങ്ങേല നായ്ന്മാർ രണ്ടാള്.
  11. ഞാനെന്ന ഭാവം ജ്ഞാനിക്കഭാവം
  12. ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ
  13. ഞാനോ യമനെപ്പെരട്ടി, നീയെന്നെ പെരട്ടുന്നോ
  14. ഞാൻ ഞാനല്ലാതായാൽ നായ
  15. ഞാൻ പിടിച മുയലിന് കൊമ്പ് മൂന്ന്
  16. ഞാൻ പെട്ട പാട് നായ്ക്കറിയില്ല
  17. ഞാറുറച്ചാൽ ചോറുറച്ചു
  18. ഞാറ്റിൽ പിഴച്ചാൽ ചേറ്റിൽ പിഴച്ചു
  19. ഞാറ്റുവേല തെറ്റിയാൽ നാടാകെ നഷ്ടം
  20. ഞെക്കികൊല്ലുന്നുവനെ നക്കിക്കൊല്ലുക
  21. ഞെക്കി പഴുപ്പിച്ച പഴത്തിന് സ്വാദില്ല
  22. ഞെട്ടറ്റാൽ താഴത്ത്
  23. ഞെളിഞ്ഞു കയറിയാൽ കുനിഞ്ഞിറങ്ങണം
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/ച-ഞ&oldid=11489" എന്ന താളിൽനിന്ന് ശേഖരിച്ചത്