ഫലകം:പഴഞ്ചൊല്ലുകൾ/ഒ-ഓ-ഔ
ദൃശ്യരൂപം
'ഒ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:
- ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ഊരിലെല്ലാംതിരയുക
- ഒക്കാത്ത വേലയ്ക്ക് ഒതുങ്ങാത്ത കൂലി
- ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു]
- ഒടേലിടിഞ്ഞ കാളേം പേറ്റിലിടിഞ്ഞ പെണ്ണും
- ഒട്ടകത്തിനിടം കൊടുത്തപോലെ
- ഒട്ടും പറയാഞ്ഞാൽ പൊട്ടനാകും
- ഒത്തവരോടെ ഉത്തരമോതാവൂ]
- ഒത്തിരുന്നാൽ പത്ത് ബലം
- ഒത്തുപിടിച്ചാൽ മലയും മറിയും
- ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം മൂന്നാമോണം മുക്കീം മൂളീം നാലാമോണം നക്കീം തുടച്ചും]]
- ഒന്നായാൽ പോര , രണ്ടായാൽ പോരും
- ഒന്നായിരുന്നാലും നന്നായിരിക്കണ്ണം
- ഒന്നിനും കൊള്ളാത്തത് ഒന്നുമില്ല
- ഒന്നിൽ പിഴച്ചാൽ മൂന്ന്
- ഒന്നുകൾ ചേർന്നിട്ടൊരുന്നൂറ്
- ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്
- ഒന്നുകിൽ ചേട്ടൻ വേലികെട്ടിക്കോള്ളൂ ഞാൻ ചാത്തമുണ്ണാൻ പോകാം, അല്ലെങ്കിൽ ഞാൻ ചാത്തമുണ്ണാൻ പോകാം ചേട്ടൻ വേലികെട്ടിക്കോള്ളൂ]]
- ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ കുരിക്കളൂടെ നെഞ്ചത്ത്
- ഒന്നുകിൽ നക്കികൊല്ലും അല്ലെങ്കിൽ ഞെക്കികൊല്ലും
- ഒന്നുചീഞ്ഞാൽ ഒന്നിന് വളം
- ഒന്ന് ച്രർദ്ദി ഒന്നതിസാരം
- ഒന്ന് പരന്നാൽ കുന്ന് പറമ്പ്
- ഒന്ന് പറഞ്ഞാൽ പോര , രണ്ടുപറഞ്ഞാലേറി
- ഒന്നുമറിയാത്തവന്‌ഒരു സംശയവുമില്ല
- ഒന്നുമില്ലാത്തവൻ എന്തും ചെയ്യും
- ഒന്നേ ഉള്ളങ്കിലും ഒലക്ക കൊണ്ട് തല്ലണം
- ഒരങ്ങാടിയിൽ രണ്ടു വാണിഭം പാടില്ല
- ഒരപ്പം തിന്നുകിൽ നെയ്യപ്പം തിന്നണം, ഒരടികൊള്ളുകിൽ ചകിട്ടത്തു കൊള്ളണം
- ഒരമ്മയ്ക്കൊരു മകൻ ഓമനക്കുട്ടൻ
- ഒരരശത്തിനു കിണറ്റിൽ ചാടാം, ഒമ്പതരിശത്തിനു കേറാൻ മേല
- ഒരാളെകൊണ്ട് തറവാടാകുമോ
- ഒരിക്കലുണ്ണുന്നവൻ യോഗി, രണ്ടുനേരമുണ്ണുന്നവൻ ഭോഗി, മൂന്നുനേരമുണ്ണുന്നവൻ രോഗി
- ഒരിക്കൽ കുളിച്ച കുളവും ഒരിക്കലുണ്ട വീടും മറക്കരുത്
- ഒരിക്കൽ ചത്താലേ ചുടുകാടാറിയൂ
- ഒരില വെട്ടിയാൽ ഒരു പടലപോയി
- ഒരിലയുള്ളതു മൂറിക്കരുത്
- ഒരു കമ്പേൽ രണ്ടു കിളികൂടു വാഴില്ല
- ഒരു കലത്തിൽ രണ്ടു കറി വേവില്ല
- ഒരു കലം ചോറിനും ഒരു വറ്റു പതം
- ഒരു കവടിക്കേ പിഴച്ചുള്ളൂ , മുഴുവനും പിഴച്ചു
- ഒരു കവിത നാലു പാദം എട്ടു ശ്ലോകം
- ഒരു കളരിക്ക് രണ്ടാശാനോ
- ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുത്
- ഒരു കൈകൊട്ടിയാലൊച്ച ഉണ്ടാവില്ല
- ഒരു കൈയ്യില്ലാത്തവൻ ഒരു വിരലില്ലാതതനെ കുറ്റം പറയുന്നു
- ഒരുവിദ്യ പഠിക്കുകിൽ വിഷവിദ്യ പഠിക്കണം ,വിഷവിദ്യ പഠിക്കുകിൽ വിഷമിച്ചു പഠിക്കണം
- ഒരു വെടിക്ക് രണ്ടു പക്ഷി
- ഒരു വെടിക്കുള്ള മരുന്ന് എപ്പൊഴും കരുതണം
- ഒരപ്പം തിന്നാലും നെയ്യപ്പം തിന്നണം
- ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
- ഒരേറ്റത്തിന് ഒരിറക്കം]]
'ഓ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:
- ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപെ
- ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
- ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
- ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
- ഓണത്തേക്കാൾ വലിയ വാവില്ല
- ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
- ഓണം കേറാമൂല
- ഓണം പോലെയാണോ തിരുവാതിര?
- ഓണം മുഴക്കോലുപോലെ
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
- ഓണം വരാനൊരു മൂലം വേണം
- ഓന്തിനു വേലി സാക്ഷി വേലിക്കു് ഓന്തു സാക്ഷി
- ഓതാൻ പോയിട്ട് ഉള്ള ബുദ്ധിയും പോയി
- ഓതി ഓതി മൊല്ലയായി. അതു പിന്നെ ഒരു സൊല്ലയായി
- ഓടുന്ന കാളയെ ആടുന്ന കമ്പേൽ
ഔചിത്യമില്ലാത്ത നായരേ, അത്താഴമുണ്ണാൻ വരികെടോ