ഫലകം:പഴഞ്ചൊല്ലുകൾ/എ-ഏ-ഐ
ദൃശ്യരൂപം
'എ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:
- എകർന്ന മരത്തിലെ കാറ്റടിക്കൂ
- എങ്ങനെ വീണാലും പൂച്ച നാലുകാലിൽ
- എങ്ങനെ വീണാലും മൂക്കുമ്മേലെ
- എച്ചില് കണ്ട നായയെ പോലെ
- എടുക്ക കുടിക്ക മരിക്ക
- എടുക്കാത്ത കാശ് ദൈവത്തിനിരിക്കട്ടെ
- എടുക്കാവുന്നതേ ഏററാവൂ, ദഹിക്കാവുന്നതേ തിന്നാവൂ
- എടുക്കുന്നത് പിച്ച , ഏറുന്നത് പല്ലക്ക്
- എടുത്ത പണിക്കേ കുററമുള്ളൂ
- എടുത്തു നടന്നവരെ മറക്കരുതു
- എണ്ണകുടം പൊളിഞ്ഞവനും കൊപ്രാകൊട്ട ചെരിഞ്ഞവനും ഒരു പോലെ കരഞ്ഞാലോ
- എണ്ണത്തിൽ കൂടിയാൽ വണ്ണത്തിൽ കുറയും
- എണ്ണിയ പയർ അളക്കണ്ട
- എത്താത്ത മുന്തിരിങ്ങ പുളിയ്ക്കും
- എത്താപഴം പുളിക്കും
- എനിക്കു ശേഷം പ്രളയം
- എന്നും കാണണമെങ്കിൽ കണ്ണിനകത്തിട്ടടയ്ക്കണം
- എന്നും വിരിന്നു നന്നല്ല
- എന്നെ കണ്ടാൽ കിണ്ണം കട്ടെന്ന് തോന്നുമോ
- എന്നെ കണ്ടാൽ ഇത്തേറ എന്റേടത്തിയെ കണ്ടാൽ എത്തേറ
- എന്നെച്ചൊറി ഞാൻ നിന്നെച്ചൊറിയാം
- എൻപിള്ള പൊൻപിള്ള
- എന്റാശാന്റെ എഴുത്തേ എനിക്ക് വായിക്കാവൂ
- എന്റെ പുളിയും എന്നെങ്കിലും പൂക്കും
- എന്റെമോൻ ചങ്കരൻ കാര്യം നോക്കുന്നാളത്താഴം കഞ്ഞി
- എരപ്പാളിക്ക് ചോറിന് പഞ്ഞമോ
- എരുമകുഞ്ഞിനെ നീന്തം പഠിപ്പിക്കണോ
- എലിയെത്ര കരഞ്ഞാലും പൂച വിടുമോ
- എലിയ്ക്ക് തിണ്ടാട്ടം പൂചയ്ക്ക് കൊണ്ടാട്ടം
- എലി നിരങ്ങിയാൽ ഉത്തരം താഴുമോ
- എലിയെ കൊന്ന പാപം തീർക്കാൻ പൂച്ച കാശിക്ക് പോയി
- എലിയോപുലിയോ കാടനങ്ങി
- എലിയെപ്പേടിച്ച് ഇല്ലം ചുടുക
- എലിക്കു തിണ്ടാട്ടം പൂച്ചയ്ക്കു കൊണ്ടാട്ടം
- എല്ലാറ്റിലും നല്ലതു വിദ്യയാം
- എല്ലാ നിറവും ഇരുട്ടത്തൊന്ന്
- എല്ലാ പൂവും കായാവില്ല
- എല്ലാമറിഞ്ഞവനുമില്ല ഒന്നും അറിയാത്തവനുമില്ല
- എല്ലാവരും പല്ലക്കേറിയാൽ ചുമക്കാൻ ആളുവേണ്ടേ
- എല്ലാരും തേങ്ങാഉടയ്ക്കുമ്പോൾ ഞാൻ ചിരട്ടയെങ്കിലും ഉടയ്കണ്ടേ
- എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തിൽ മാത്രം രാജാവു്
- എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
- എന്നെച്ചൊറി ഞാൻ നിന്നെച്ചൊറിയാം
- എടുത്തു നടന്നവരെ മറക്കരുതു
- എളുപ്പം പറയാം എളുപ്പം ചെയ്യാൻ മേലാ
- എല്ലാരും തേങ്ങ ഉടയ്ക്കുമ്പോൾ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
- എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
- 'ഏ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:
- ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും
- ഏങ്ങുന്ന അമ്മയ്ക്ക് കുരയ്ക്കൂന്ന അച്ഛൻ
- ഏറെ വലിച്ചാൽ കോടിയും കീറും
- ഏറെ കിഴക്കോട്ടു പോയാൽ കല്ലും മുള്ളും ചവിട്ടും
- ഏട്ടിലങ്ങനെ പയറ്റിലിങ്ങനെ
'ഐ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ: