ഫലകം:പഴഞ്ചൊല്ലുകൾ/ഉ-ഊ-ഋ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ഉ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

  1. ഉടുതുണിക്ക് മറുതുണിയില്ലാത്ത
  2. ഉടുത്തു നടന്നാൽ വമ്പ്, ഉടുക്കാതെ നടന്നാൽ ഭ്രാന്ത്
  3. ഉടുതുണി തന്നെ പാമ്പായാലോ?
  4. ഉണ്ട ചോറിനു നന്ദി കാട്ടണം
  5. ഉണ്ട ചോറിൽ കല്ലിടരുതു
  6. ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
  7. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം
  8. ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളിൽ തന്നെ
  9. ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ
  10. ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
    • ഉപ്പു ചുമന്നു നടക്കുന്നവനൊരു
      കപ്പലു കടലിലിറക്കാൻ മോഹം
  11. ഉത്തമനും പോക്രിക്കും ഉടമ്പടി വേണ്ട
  12. ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
  13. ഉള്ളതുകൊണ്ടു ഓണം പോലെ
  14. ഉള്ളിൽ കടവും ഉള്ളങ്കയ്യിൽ ചിരങ്ങും
  15. ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
  16. ഉള്ളിക്കു പാലൊഴിച്ചാൽ ഉൾനാറ്റം പോകുമോ
  17. ഉറക്കത്തിനു പായ് വേണ്ട
  18. ഉറുമ്പു ഓണം കരുതും പോലെ
  19. ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?
  20. ഉച്ചക്കുളി പിച്ചക്കുളി, അന്തിക്കുളി ചന്തക്കുളി
  21. ഉച്ചതിരിഞ്ഞാൽ അന്തിയാവൻ പെരുത്തില്ല
  22. ഉച്ചമുണ്ടെങ്കിൽ ഒച്ച കേൾക്കാം
  23. ഉച്ചയ്ക്ക് അരി കൊണ്ടു ചെന്നാൽ വെച്ചുതരാത്തവൾ രാത്രി നെല്ലുകൊണ്ടുചെന്നാൽ വെച്ചു തരുമോ?
  24. ഉടഞ്ഞ ശംഖിൽനിന്ന് ഒച്ച വരുമോ
  25. ഉടമയുടെ കണ്ണ് ഒന്നാന്തരം വളം
  26. ഉടയൻ ക്ഷമിച്ചാലും ഉടയോന്റെ നായ കഷ്മിക്കില്ല
  27. ഉടുക്കാനും തുടയ്ക്കാനും മേലാത്ത പാകം
  28. ഉടുക്കാക്കച്ച പൂച്ചിക്ക്
  29. ഉടുതുണിയ്ക്ക് മറുതുണി വേണം
  30. ഉണ്ടചോറിൽ കല്ലിടരുത്
  31. ഉണ്ടവനേ ഊക്കുള്ളൂ
  32. ഉണ്ടവനോടേ ഉരുളുവാങ്ങാവൂ
  33. ഉണ്ടവയറ്റിന്‌ ചോ
  34. ഉണ്ടവയറ്റിന്‌ ചോറും മൊട്ടത്തലയ്ക്ക് എണ്ണയും വേണ്ട
  35. ഉണ്ടു നിരങ്ങുന്ന അച്ചിക്ക് നിരങ്ങി ഉണ്ണുന്ന നായര്‌
  36. ഉണ്ടു മടുത്തവനോട് ഉരുള വാങ്ങുക , കണ്ടു മടുത്തവനോട് കടമം വാങ്ങുക
  37. ഉണ്ടെങ്കിലോണം ഇല്ലെങ്കിൽ ഏകാശി
  38. ഉണ്ണുമ്പോളാചാരമില്ല ഉറങ്ങുമ്പോൾ ഉപചാരമില്ല
  39. ഉണ്ണുമ്പോൾ ചെന്നാലേ ഉരുളു കിട്ടൂ
  40. ഉറക്കം വരാത്തത് കിടക്കയുടെ കുറ്റമോ
  41. ഊമനിൽ കൊഞ്ഞൻ സർവ്വജ്ഞൻ
  42. ഊന്നാൻ കൊടുത്ത വടിവെച്ച് ഉച്ചി പിളർന്നു
  43. ഉച്ചക്കുളി ഊതാരക്കളി
  44. ഋണത്താൽ മൈത്രി കെട്ടിടും
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/ഉ-ഊ-ഋ&oldid=14475" എന്ന താളിൽനിന്ന് ശേഖരിച്ചത്