ഫലകം:പഴഞ്ചൊല്ലുകൾ/ഇ-ഈ
ദൃശ്യരൂപം
'ഇ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:
- ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
- ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
- ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
- ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
- ഇരിക്കാൻ ഇടംകൊടുത്ത് കിടക്കാൻ ഇടം ചോദിക്കുക
- ഇലക്ട്രിക് പോസ്റ്റിനു വെള്ളമൊഴിചിട്ടെന്താ കാര്യം
- ഇല്ലത്തു നിന്നും പുറപ്പെട്ടു, അമ്മാത്തൊട്ട് എത്തിയതുമില്ല
- ഇല്ലെന്നു പറയാൻ ഇല്ലത്തെ മൂസ്സുവേണോ
- ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
- ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം
- ഇഷ്ടം മുറിക്കാൻ അർത്ഥം മഴു