ഫലകം:പഴഞ്ചൊല്ലുകൾ/ആ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ആ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകൾ:

  1. ആടു കിടന്നിടത്ത് പൂട പോലുമില്ല
  2. ആശാനക്ഷരമൊന്നുപിഴച്ചാൽ അൻപത്തൊന്നു പിഴക്കും ശിഷ്യന്
  3. ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്
  4. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം
  5. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
  6. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
  7. ആളുകൂടിയാൾ പാമ്പ് ചാവില്ല
  8. ആന വായിൽ അമ്പഴങ്ങ
  9. ആന വലിചാൽ ഇളകാത്തൊരുതടി
    ശ്വാവിന് കൊണ്ടു ഗമിക്കായ് വരുമോ?
  10. ആന മദിച്ചു ‍വരുന്നേരത്തൊരു
    കൂനനിറുമ്പ് തടൂപ്പാനെളുതോ
  11. ആന വാ പൊളിക്കുന്നത് കൺടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
  12. ആടറിയുമോ അങ്ങാടിവാണിഭം
  13. ആഴത്തിൽ ഉഴുതു അകലെ നടണം
  14. ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്.
  15. ആരാന്റെ പന്തലിൽ വിളമ്പു കാണിക്കുന്നവൻ
  16. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം
  17. ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
  18. ആളു ചെറുതു കോളു വലുതു
  19. ആശാനു കൊടുക്കാത്തതു വൈദ്യർക്കു കൊടുക്കാം
  20. ആശാന് ഏത്തമില്ല
  21. ആലയ്ക്ക്ൽനിന്നു പാലുകുടിച്ചാൽ വീട്ടിൽ മോരുണ്ടാവില്ല
  22. ആർക്കാനുംവേണ്ടി ഇരുമ്പിടിക്കും തനിക്ക് വേണ്ടി തവിടിടിക്കില്ല
  23. ആമയ്ക്ക് നീറ്റിൽ പോകണം അണ്ണാന് മരത്തേൽ കേറണം
  24. ആയിരം കണ്ണ് പൊട്ടിച്ചേ അരവൈദ്യനാകൂ
  25. ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
  26. ആളു ചെറുതു കോളു വലുതു
  27. ആശാനു കൊടുക്കാത്തതു വൈദ്യർക്കു കൊടുക്കാം
  28. ആന കൊടുത്താലും ആശ കൊടൂക്കരുത്
  29. ആറിയ കഞ്ഞി പഴങ്കഞ്ഞി
  30. ആറു കവിഞ്ഞേ തോട്ടിൽ പായൂ
  31. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിപ്പുണ്ണ്
  32. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
"https://ml.wikiquote.org/w/index.php?title=ഫലകം:പഴഞ്ചൊല്ലുകൾ/ആ&oldid=14471" എന്ന താളിൽനിന്ന് ശേഖരിച്ചത്