Jump to content

പ്രേമം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2015ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണു പ്രേമം. സംവിധാനം, രചന : അൽഫോൺസ് പുത്രൻ.

സംഭാഷണങ്ങൾ

[തിരുത്തുക]
ഗിരിരാജൻ കോഴി: റാസൽഖയ്മയിലെ ആ വലിയ വീട്. ബിസിനസ്സാണു ജീവിതത്തിൽ വലുതെന്നു വിശ്വസിച്ചു നടക്കുന്ന പപ്പ. നൈറ്റ് പാർട്ടിയും ഡാൻസുമായി നടക്കുന്ന മമ്മ. ആകെയുണ്ടായിരുന്ന കൂട്ടുകാർ ഷാർജയിലെ ബോർഡിങ്ങ് സ്കൂളിലെ അറബി പിള്ളേരായിരുന്നു.
ജഹാംഗീർ: പെങ്ങന്മാരൊന്നുമുണ്ടായിരുന്നില്ലേ?
ഗിരിരാജൻ കോഴി: ഇല്ല.
ഗിരിരാജൻ കോഴി: റാസൽഖയ്മയിലെ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റയ്ക്കായിരുന്നു.
ജഹാംഗീർ: ഏതു രാജകുമാരനാ ചേട്ടാ?
ഗിരിരാജൻ കോഴി: നീ മിണ്ടാതിരിയെടെർക്കാ... പ്ലീസ്!
ഗിരിരാജൻ കോഴി: ദസ്തകിൻ അബസ്തമീൻ ആബൽദത്ത. വല്ലബ സത്താരമ്മുൽ മുഹ്‌ത്താരഹബ്ബറ. ശരാമീ തോ ഹ്‌ ബ അർബാറ ൽ വാ.
ജഹാംഗീർ: തെന്താടാ ഇപ്പറയണെ? അറബി കവിയാണെന്നൺ തോന്നണേട്ടാ
ഗിരിരാജൻ കോഴി: വൽമാന ദസ്തേവിസ്കീന്നാണെന്റെ ഫ്രണ്ടി‌സൊക്കെ പറയാറുള്ളത്.

ചേട്ടാ ഒന്നു മാറിയേ ചേട്ടാ

ഗിരിരാജൻ കോഴി: അറബി കൂട്ടുകാർ.
ജഹാംഗീർ: ദേ പൊറകേ ഒരു സച്ചിൻ ടെണ്ടുൽക്കർ

എടാ ഗിരിരാജൻ കോഴീ നീയാണാ?

ജോജോ!

ആര്‌?

എടാ നിനക്കിതു തന്നെയാണല്ലേ പരിപാടി?

ഗിരിരാജൻ കോഴി: നീയെവിടുന്നാടാ വന്നത്, മരഭൂതമേ?

ഞാൻ ക്രിക്കറ്റ് കളിയ്ക്കാൻ പോൺ, മാറ്.

ഗിരിരാജൻ കോഴി: നീ പോയി ക്രിക്കറ്റ് കളിയ്ക്കടെർക്കാ... വിട്ടു പോ. പോയി സിക്സറടിയ്ച്ചിട്ട് വാ...

ഡാ ജോർജ്ജേ, സെന്റ്‌ മേരീസിലേയ് ടൂർണ്ണമെന്റൊണ്ട്, പോട്ടേ

അല്ല, ബാറ്റ്

ഗിരിരാജൻ കോഴി: നമ്മളെവിട്യാ നിർത്ത്യേ? ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഫുട്‌ബോളൂ കളിച്ചു കൊണ്ടിരുന്ന ഞാൻ... എന്റെ അറബി ഫ്രണ്ട്‌സ് അപ്പോഴെന്നോടു ചോദിച്ചു. ഹായ്‌‌വാൻ‌ അൽ തഹീന്തൽ ഹബീബി ജിബർലക്ക!!! പകച്ചു പോയി എന്റെ ബാല്യം. സ്നേഹം കിട്ടാതെ വിതുമ്പി നിന്ന ഞാൻ അതിനായി ഇറങ്ങിയോടി.


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പ്രേമം&oldid=20954" എന്ന താളിൽനിന്ന് ശേഖരിച്ചത്