പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്.

രചന, സംവിധാനം: രഞ്ജിത്ത്.

പ്രാഞ്ചി[തിരുത്തുക]

  • പൂരങ്ങളുടെ പൂരമായ പൂരത്തിന്റെ പെരുമ, കരിവീരൻ ശിരസ്സിലേറ്റുന്ന തിടമ്പുപോലെ അണിഞ്ഞുനിൽക്കുന്ന തൃശ്ശിവപേരൂർ പട്ടണത്തിന്റെ പൊന്നോമന പുത്രന്മാരുടെ സാംസ്കാരിക കൂട്ടായ്മയായ ഈ ക്ലബ്ബിന്റെ സാരഥ്യം ഏറ്റെടുക്കാൻ എന്നോട് ആവശ്യപ്പെട്ട എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങൾക്ക് എന്റെ നമസ്കാരം.
  • തോറ്റവന്റെ വിഷമം തോറ്റവനെ അറിയൂ പുണ്യാളാ.
  • എന്ത് കുന്തം ചെയ്താലും വേണ്ടില്ല, പയ്യൻ എസ് എസ് എൽ സി ചാടി മറിയണം.
  • ഒന്നു മോഹിപ്പീച്ചീട്ട് അവളാ പോയി. ഞാൻ ഒന്നൂടങ്ങ് ഒതുങ്ങീന്ന് പറഞ്ഞാൽ മതിയല്ലോ

ജോസ്[തിരുത്തുക]

  • ടാ പ്രാഞ്ചിയെ, നീ ആ ചേട്ടത്തിയാരുടെ ഏതു മെലയ്ക്കാണ്ടാ പിടിച്ചേ? എടത്തെതാ? വലത്തെതാ? ടാ എടത്തും വലത്തുമല്ലാതെ പിന്നെ ഏതാൻട്രെട മെല?

സംഭാഷണങ്ങൾ[തിരുത്തുക]

സുപ്രൻ: ഹലോ ജോസ് ഡോക്ടരല്ലേ?
ജോസ്: അതെ, ആരണ്ണ്?
സുപ്രൻ: അതെ, സംശയാസ്പദമായ സാഹചര്യത്തില് നിങ്ങൾടെ ഭാര്യ ഉണ്ടല്ലോ ഓമന ഡോക്ടര്... അരി പ്രാഞ്ചിടെ വീട്ടിലേക്ക് കേറിപോണത് കണ്ടല്ലോ...
ജോസ്: അവൾ എന്നോടു പറഞ്ഞിട്ടാടാ തെണ്ടി പോയേ. നീ ഫോൺ വച്ചിട്ട് പോയെടാ.
സുപ്രൻ: വെറുതെ ഒരു കുടുംബം കലക്കാം എന്ന് വിചാരിച്ചു. അതിനും സമ്മതിക്കില്ല. ഭാര്യേനെ വിശ്വാസമുള്ള കുറേ തെണ്ടികൾ ഇറങ്ങീട്ടുണ്ട്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: