പേർഷ്യൻ ചൊല്ലുകൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. ഒടിഞ്ഞ കൈ നേരയാക്കാം , എന്നാൽ തകർന്ന ഹൃദയത്തെ പറ്റില്ല.
  2. തക്ക സമയത്തെറിയുന്ന കല്ല് , അനവസരത്തിലുള്ള പൊന്നിനെകാൾ നല്ലൂ.
  3. പിടിക്കപ്പെടുന്നത് വരെ കള്ളൻ രാജാവായിരിക്കും
  4. ഒരു ചെന്നായിക്ക് മറ്റൊന്നിനെ അറിയുന്നത് പോലെ ഒരു കള്ളന് മറ്റൊരു കള്ളനെ അറിയാം
  5. വീട്ടിൽ ഒരു സിംഹമായിരിക്കൂ, പുറത്ത് കുറുക്കനും
  6. നന്മയും സ്നേഹവും കൊണ്ട് ഒരാനയെ തന്നെയും മുടിയിഴകൊണ്ട് ബന്ധിക്കാം
  7. ചെറിയ കാര്യങ്ങൾ ഇപ്പോൾ ചെയ്യൂ , വലിയ കാര്യങ്ങൾ നിങ്ങളാൽ ചെയ്യപ്പെടാൻ താനെ എത്തിക്കൊള്ളും
  8. ചെല്ലൂ, നിങ്ങളുടെ ഭാഗ്യത്തെ വിളിച്ചുണർത്തൂ
  9. കണെത്തുന്നിടം വരെ പോകൂ. അവിടെയെത്തുമ്പോൾ കൂടുതൽ ദൂരത്തേക്ക് കണ്ണെത്തും
  10. റോസാപൂ കാംക്ഷിക്കുന്നവൻ മുള്ളിനെ ബഹുമാനിക്കാൻ പഠിക്കണം
  11. പരിപൂർണ സമാധാനമാണ് വേണ്ടത്തെങ്കിൽ അന്ധനും മൂകനും ബധിരനുമായിരിക്കുക.
  12. കഷ്ടകാലമാണെങ്കിൽ പായസം കുടിച്ചാലും പല്ലൊടിഞ്ഞു പോകും
  13. ഒരു വിളക്കും പ്രഭാതം വരെ കത്തുന്നില്ല
  14. ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും ഒരു നാൾ പിരിഞ്ഞേ തീരൂ
  15. ഒരു ജ്ഞാനി എപ്പോഴും പായിലെ ഓട്ട മറയ്ക്കുന്ന രീതിയിലേ ഇരിക്കൂ
  16. പാമ്പിനെ പിടിക്കാൻ നിന്റെ ശത്രുവിന്റെ കൈ ഉപയോഗിക്കുക
  17. ഭാഗ്യം കൊണ്ടു വരുന്നത് ഭാഗ്യം കൊണ്ടു പോകും
  18. ചാണക കട്ട മിനുക്കാൻ ശ്രമിക്കരുത്
"https://ml.wikiquote.org/w/index.php?title=പേർഷ്യൻ_ചൊല്ലുകൾ&oldid=18116" എന്ന താളിൽനിന്ന് ശേഖരിച്ചത്