പൂ പൊലി പൊലി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൂ പൊലി പൊലി പൂവേ
 നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
 ഓണം വന്നാലോ കുട്ടികൾക്കെല്ലാർക്കും
 വേണം നല്ലൊരു പൂവും വട്ടി
 പൂ പൊലി പൊലി പൂവേ
 നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
 ഓണം വന്നാലോ ബാലൻമാര്ക്കെല്ലാര്ക്കും
 വേണം നല്ലൊരു പന്തു കളി
 പൂ പൊലി പൊലി പൂവേ
 നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
 ഓണം വന്നാലോ പെണ്ണുങ്ങൾക്കെല്ലാർക്കും
 വേണം നല്ലൊരു പാട്ടും കളീം
 പൂ പൊലി പൊലി പൂവേ
 നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
 ഓണം വന്നാലോ ആണുങ്ങൾക്കെല്ലാർക്കും
 വേണം നല്ലൊരു ശീട്ടും പെട്ടി
 പൂ പൊലി പൊലി പൂവേ
 നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
 ഓണം വന്നാലോ തമ്പ്രാൻമാർക്കെല്ലാർക്കും
 വേണം നല്ലൊരു കമ്പിത്തായം
 പൂ പൊലി പൊലി പൂവേ
 നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു

"https://ml.wikiquote.org/w/index.php?title=പൂ_പൊലി_പൊലി&oldid=21358" എന്ന താളിൽനിന്ന് ശേഖരിച്ചത്