പൂച്ച
ദൃശ്യരൂപം
മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ് പൂച്ച (ശാസ്ത്രീയനാമം: ഫെലിസ് കാതുസ് - Felis catus). മനുഷ്യനുമായി 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. 10,000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്നതരം കാട്ടുപൂച്ചകളിൽ (Felis silvestris lybica) നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്നു കരുതുന്നു.
പൂച്ചയുമായി ബന്ധപ്പെട്ട ചൊല്ലുകൾ
[തിരുത്തുക]- അമ്പലത്തിലെ പൂച്ച തേവരെക്കണ്ടാൽ പേടിക്കുമോ.
- അരപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാലുകുടിച്ചു.
- ഇരുന്നാൽ പൂച്ച, പാഞ്ഞാൽ പുലി.
- ഇല്ലത്തെ പൂച്ചയ്ക്കെവിടെയും ചെല്ലാം.
- ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുക.
- ഈച്ചതിന്നാൽ പൂച്ചയുടെ വിശപ്പുമാറുമോ.
- ഈച്ചപൂച്ചനായനസ്രാണിക്കില്ലത്തിനകത്തില്ലയിത്തം.
- ഈച്ചയ്ക്കും പൂച്ചയ്ക്കും അയിത്തമില്ല.
- ഈ പൂച്ച പാൽ കുടിക്കുമോ?
- എങ്ങനെ വീണാലും പൂച്ച നാലുകാലിൽ.
- എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല.
- എലി എത്ര കരഞ്ഞാലും പൂച്ച കടിവിടില്ല.
- എലിക്കറിയാമോ പൂച്ച കുരുടിയാണെന്ന്.
- എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ട് (വീണവായന).
- എലിക്ക് തിണ്ടാണ്ടം, പൂച്ചയ്ക്ക് കൊണ്ടാട്ടം.
- എലി പിടിക്കും പൂച്ച കലമുടയ്ക്കും
- എലിയുടെ മരണത്തിൽ പൂച്ച ദുഃഖിക്കുക.
- എലിയെ കൊന്ന പാപം തീർക്കാൻ പൂച്ച കാശിക്ക് പോയി.
- എലി എത്ര ചേർന്നാലും ഒരു പൂച്ചയെ പിടിക്കില്ല.
- എലിയും പൂച്ചയും ഇണചേരുമോ?
- എല്ലാ മാരാനും പിശാങ്കത്തി ചങ്കരമാരാന് പൂച്ചക്കുട്ടി.
- കണ്ണുചിമ്മി പൂച്ച പാലുകുടിക്കുന്നതുപോലെ.
- കാഞ്ഞ വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും.
- കാപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാൽ കുടിച്ചു.
- കുടിക്കാനറിയാത്ത പൂച്ചയ്ക്കും കമിഴ്ത്താനറിയാം.
- കൂറയെ തിന്ന പൂച്ചയെ പോലെ.
- കൊള്ളി കൊണ്ടടികൊണ്ട പൂച്ച മിന്നാമിനുങ്ങിയേയും പേടിക്കും.
- ചാകാനാണോ പൂച്ച ഉറിയിൽ തൂങ്ങുന്നത്.
- ചിങ്ങമാസം തിരുവോണത്തിൻനാൾ പൂച്ചയ്ക്ക് വയറുവേദന.
- ചൂടറിഞ്ഞ പൂച്ച അടുപ്പിനടുത്ത് പോകില്ല.
- തത്തമ്മേ പൂച്ച പൂച്ച.
- തള്ള വാലാട്ടുമുലകം പൂച്ചക്കട്ടിക്ക്
- തൊരമില്ലാത്ത അമ്പട്ടൻ പൂച്ചയെ പിടിച്ചു ചിരയ്ക്കുക.
- നനഞ്ഞ പൂച്ചയെ പോലെ.
- നിലാവുകണ്ട് പൂച്ച നക്കും പോലെ.
- പട്ടി വാതിൽക്കൽ വാ പൂച്ച വാതിൽക്കൽ വാ എന്നു പറയുക.
- പാലിന് കാവൽ പൂച്ചയോ?
- പാലിന് വന്ന പൂച്ച മോരും കുടിച്ചു പോകുമോ?
- പാല് നക്കാത്ത പൂച്ചയും പരദാനം വാങ്ങാത്ത പട്ടരുമുണ്ടോ?
- പാൽക്കലത്തിന് പൂച്ചയെ കാവലാക്കിയാലോ?
- പുലിക്ക് ജനിച്ചത് പൂച്ചയായിപ്പോകുമോ?
- പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയായി.
- പുലിയുടെ തീറ്റ പൂച്ച തിന്നുമോ?
- പൂച്ച കണ്ണടച്ചാണ് പാൽകുടിക്കുക.
- പൂച്ച കണ്ണടച്ചാൽ ഭൂലോകമിരുളില്ല.
- പൂച്ച കാട്ടിൽ ചെന്നാൽ പുലിയാകുമോ?
- പൂച്ച കുഞ്ഞുങ്ങളെ ഇല്ലംകടത്തുന്നപോലെ.
- പൂച്ചയ്ക്ക് അരി വേറെ വയ്ക്കേണമോ?
- പൂച്ച ചെന്നാൽ എലി വാതിൽ തുറക്കുമോ?
- പൂച്ച നക്കുംതോറും ചട്ടിക്ക് മിനുപ്പുകൂടും.
- പൂച്ച നാലുകാലും കുത്തിയേ വീഴൂ.
- പൂച്ച പാഞ്ഞാൽ പുലിയാകുമോ?
- പൂച്ച പാലുകുടിക്കും കലവുമുടയ്ക്കും.
- പൂച്ച മൂത്താൽ കോക്കാൻ.
- പൂച്ചയില്ലാത്ത വീട്ടിൽ എലി ഗന്ധർവ്വൻതുള്ളും.
- പൂച്ചയുടെ ഉറക്കം പോലെ.
- പൂച്ചയുടെ കടി മുറുകുംതോറും എലിയുടെ കണ്ണ് തുറിക്കും.
- പൂച്ചയെ കയറിട്ടുകെട്ടിയപോലെ.
- പൂച്ചയെ കിട്ടാത്തതിനാൽ ചാത്തം മുടങ്ങി.
- പൂച്ചയെ കണ്ട എലിയെ പോലെ.
- പൂച്ചയ്ക്ക് സന്തോഷം വന്നാൽ കീറപ്പായ മാന്തും.
- പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത്?
- പൂച്ചയ്ക്കൊൻപത് ജീവൻ.
- പൂച്ചയ്ക്കിറച്ചി വേണം, കാൽ നനയ്ക്കാനിഷ്ടവുമില്ല.
- പൂച്ചയ്ക്കാര് മണികെട്ടും.
- പൂച്ചയ്ക്കും പത്തിരിയോ?
- പൂച്ചയ്ക്ക് കൊടുത്തുണ്ണുക.
- പൂച്ചയ്ക്ക് തല്ലുകൊണ്ടതുപോലെ.
- പൂച്ചയ്ക്ക് വേണ്ടി കലം മയക്കണമോ?
- പൂച്ച വന്നുകേറിയാൽ കുട്ടിയൊന്ന് പിറക്കും.
- പൂച്ച വന്നുപെറണം, പട്ടി പോയി ചാവണം.
- പൂച്ച വീഴുന്നതും തഞ്ചത്തിൽ (നാലുകാലും കുത്തി).
- പോണപൂച്ചയ്ക്കെന്തിനാ പൊന്ന്?
- മക്കൾക്ക് നരി പൂച്ച.
- മൺപൂച്ച എലിയെ പിടിക്കുമോ?
- മമ്പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാൽ മതി.
- മിണ്ടാപ്പൂച്ച കലമുടയ്ക്കും.
- മീനിരിക്കെ പൂച്ച വിശന്നിരിക്കുമോ?
- മീനിഷ്ടമുള്ള പൂച്ച, പക്ഷേ കാല് നനയ്ക്കില്ല.(ഇംഗ്ലീഷ്)
- മീൻകണ്ടാ വേണ്ടാത്ത പൂച്ചയുണ്ടോ?
- മീൻ നന്നാക്കുന്നിടത്ത് പൂച്ചയിരിക്കും പോലെ.
- മീൻ പൊരിച്ചത് തലയ്ക്കുവച്ച് പൂച്ച വിശന്നിരിക്കുമോ?
Kaddumkatha about cat
ന്യായങ്ങൾ
[തിരുത്തുക]പൂച്ചയെപ്പറ്റി പ്രമുഖർ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'പൂച്ച'
എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.