Jump to content

പുലിവാൽ കല്ല്യാണം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുലിവാൽ കല്യാണം.

സംവിധാനം: ഷാഫി. രചന: ഉദയകൃഷ്ണ-സിബി കെ. തോമസ്.

മണവാളൻ

[തിരുത്തുക]
  • ഞാൻ മണവാളനാടാ, മണവാളൻ. ഞാനിപ്പോ മുംബൈന്നാടാ വിളിക്കിണത്, മുംബൈന്ന്. ആ ഷെയ്ഖ് അബ്ദുള്ള തെണ്ടി എന്നെ കുടുക്കിയെടാ. ജയിലീ കെടക്കണ്ടാതായിരുന്നു. ആരുടെയൊക്കെ ഭാഗ്യത്തിന് മുംബൈ വരെ എത്തി. എന്റെ എല്ലാം പോയെടാ. ദുഫായിലുള്ളതും നാട്ടിലുള്ളതും എല്ലാം പോയി. ഉടുതുണിക്ക് മറുതുണിയില്ലാതെ, ഞാൻ മുംബൈ തെരുവുകളിൽ തേരാ പാരാ നടക്കുകയാണ്. കള്ളവണ്ടി കയറാനുള്ള കാശു പോലും എന്റെ കൈയിലില്ല. അതുകൊണ്ട് ഞാനൊരു ടാക്സി വിളിച്ചു വരികയാണ്. ടാക്സി കൂലി നീ തന്നെ കൊടുക്കണം.
  • ഡിയർ ഫയർഫോഴ്സ്, തിരച്ചിൽ നിർത്തിക്കൊള്ളൂ. നിങ്ങൾ ഇപ്പോൾ തപ്പികൊണ്ടിരിക്കുന്ന ഡെഡ് ബോഡി ജീവനോടുകൂടി തിരിച്ചുവന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ആഹ്ലാദിപ്പിൻ! അർമാദിപ്പിൻ! സഖാക്കളേ, കേരള ഫയർഫോഴ്സിനും ഇവിടത്തെ നാട്ടുകാർക്കും മണവാളൻ ആൻഡ്‌ സൺസിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി രേഖപെടുത്തുന്നു. ആ... പൊയ്ക്കോ പൊയ്ക്കോ...
  • അങ്ങനെ പടക്കക്കമ്പനി ഖുദാ ഗവാ!
  • എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ!
  • ഹു... കൊച്ചി എത്തീ!
  • ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ? ... അച്ഛനെ കാണണം, അച്ഛനെ കാണണം എന്ന് പറഞ്ഞു ഞാൻ കരുയുമ്പോ പള്ളീലച്ചനെ കാണിച്ചുതന്നു തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി.
  • ഈ ബ്ലഡി ഇന്ത്യൻസ് ആൻഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫായിൽ കൂലി പണിയാണെന്ന്. അങ്ങ് ദുഫായില് ഷേക്കിന്റെ ഇടംകൈ ആയിരുന്നു ഞാൻ... അവിടെയെല്ലാം ഇടത്തോട്ടാണല്ലോ! അവര് വലതുകൈ ഉപയോഗിക്കുന്നത് മറ്റു ചില ആവശ്യങ്ങൾക്കാണ് ഹുഹുഹു...
  • അങ്ങ് ദുഫായിൽ ഷേഖിന്റെ ഇടം കൈയ്യായിരുന്നു ഞാൻ...
  • ഇത് അബ്ദുള്ള..അപ്പൊ ഇത്? ഷേഖ് അബ്ദുള്ള...

സംഭാഷണങ്ങൾ

[തിരുത്തുക]
മണവാളൻ: പണം എനിക്കൊരു പ്രശ്നമല്ല. ഇതെന്താണെന്നു അറിയമോ?
കുട്ടപ്പൻ: തള്ളവിരൽ.
മണവാളൻ: ഇഹം... അബ്ദുള്ള. [തള്ളവിരൽ ആട്ടുന്നു] ഇതെന്താണെന്നു അറിയാമോ? ഷേക്ക്‌ അബ്ദുള്ള. അങ്ങ് ദുഫായിയിൽ ഈ അബ്ദുള്ളയുടെ ഇടംകൈയാണ് ഞാൻ.
കുട്ടപ്പൻ: സാധാരണ എല്ലാരും വലംകയ് എന്നല്ലേ പറയാറ്.
മണവാളൻ: അങ്ങ് ദുഫായിയിൽ എല്ലാം ഇടതോട്ടാണല്ലോ. മാത്രമല്ല അവർ ഈ വലംകൈ ഉപയോഗിക്കുന്നത് മറ്റു പല ആവശ്യങ്ങൾക്കുമാണ്. ഹു ഹു ഹു ഹു...
കുട്ടപ്പൻ: ചിരിക്കയാണോ കരയാണോ?
മണവാളൻ: ആ... ബൈ ദി ബൈ, നിങ്ങൾക്ക് ആവശ്യമുള്ളത് പണമാണ്. എനിക്ക് ആവശ്യത്തിൽ അധികമുള്ളതും പണമാണ്. എന്നെ ഇട്ടു മൂടാനുള്ള പണം, ഞാൻ അങ്ങ് ദുഫയിയിൽ ഉണ്ടാക്കി വച്ചിട്ടുണ്ട്. എല്ലാം വിധിയുടെ വിളയാട്ടം.
കുട്ടപ്പൻ: സാറിന്റെ മക്കളെ ഭാഗ്യം.
മണവാളൻ: എനിക്ക് മക്കൾ ഇല്ല..
കുട്ടപ്പൻ: എനിക്ക് മക്കളെ ഉള്ളൂ. ഡോക്ടർ കാണിച്ചില്ലേ?
മണവാളൻ: അയ്യോ ഞാൻ ബാച്ചിലറാ. എന്റെ അച്ഛനും ബാച്ചിലർ ആയിരുന്നു.
കുട്ടപ്പൻ: അപ്പൊ മുത്തച്ഛനോ?
മണവാളൻ: ക്രോണിക് ബാച്ചിലർ. ഈ ബ്ലഡി ഇന്ത്യൻസ് ആൻഡ്‌ മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫയിയിൽ കൂലി പണിയാണെന്ന്. അത് കൊണ്ട് എന്റെ മാംഗല്യം നടക്കുന്നില്ല. നാട്ടിൽ ഒരു ലേബൽ ഉണ്ടാക്കാൻ വേണ്ടിയാണ്, മണവാളൻ ആൻഡ് സൺസ് എന്ന ഈ ബോർഡും ഈ സ്ഥാപനവും പിന്നെ ഈ പൈപ്പും. ആസ് വെൽ ആസ് ഞാൻ സത്യം പറയട്ടെ, ഫൈനാൻസിയേഴ്സിന്റെ ഇടയിൽ ഞാൻ ഒരു കന്യകൻ ആണ്. ഞാൻ ഇന്നേ വരെ ആർക്കും പത്തു പൈസ കൊടുത്തിട്ടില്ല... പടക്ക കച്ചോടത്തിനു ആണെങ്കിൽ ഞാൻ പൈസ തരാം. കാരണം പടക്കങ്ങൾ എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. As well as the reason as the possible ധാരാളം മുദ്ര പത്രം വേണ്ടി വരും. നമുക്ക് ഡോക്യുമെന്റൊക്കെ തയ്യാറാക്കണ്ടേ.

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പുലിവാൽ_കല്ല്യാണം&oldid=20440" എന്ന താളിൽനിന്ന് ശേഖരിച്ചത്