പപ്പയുടെ സ്വന്തം അപ്പൂസ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്.

രചന, സംവിധാനം: ഫാസിൽ.

ബാലചന്ദ്രൻ[തിരുത്തുക]

  • വിഷമിക്കണ്ട ഗോപാ. ഞാനിരുന്നോളാം എന്റെ മോന്റെ അടുത്ത്. എത്ര രാത്രികൾ വേണമെങ്കിലും. അവൻ അല്പം പോലും അനങ്ങാതെ ഞാൻ നോക്കിക്കൊള്ളാം. നീ വിഷമിക്കണ്ട. ഗോപാ, നീ എന്നെ തല്ലുകയോ കൊല്ലുകയോ എന്തുവേണേ ചെയ്തോ. പക്ഷേ, ആരു പറഞ്ഞാലും നീ മാത്രം പറയരുത്, ഒരിക്കലും പറയരുത് ഗോപാ, ഞാനെന്റെ മോനെ സ്നേഹിച്ചിട്ടില്ലാന്ന്.

അപ്പൂസിന്റെ കത്ത്[തിരുത്തുക]

പ്രിയപ്പെട്ട എന്റെ പപ്പാ,
ഈ ലോകത്തിൽ എനിക്ക് പപ്പ മാത്രമല്ലേ ഉള്ളൂ. പപ്പയെന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്, സ്നേഹിക്കുന്നു എന്ന്, എനിക്കു മാത്രമല്ലേ അറിയൂ. ആര് എന്തൊക്കെ പറഞ്ഞാലും പപ്പയുടെ മനസ്സു മുഴുവൻ എന്നോടുള്ള ഇഷ്ടവും സ്നേഹവും വാത്സല്യവും മാത്രമാണെന്ന് എനിക്കറിയാം. ഇനി എത്ര ജന്മങ്ങൾ പിറക്കേണ്ടി വന്നാലും പപ്പയുടെ മകനായി പിറക്കണമെന്നു മാത്രമാണ് എന്റെ ആശ. എന്നേക്കാളും മറ്റാരേക്കാളും എനിക്കിഷ്ടം പപ്പയെ ആണ്. I love you, പപ്പ. I love you.
എന്നുമെന്നും പപ്പയുടെ സ്വന്തം അപ്പൂസ്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പപ്പയുടെ_സ്വന്തം_അപ്പൂസ്&oldid=18020" എന്ന താളിൽനിന്നു ശേഖരിച്ചത്