നേരം വളരെപ്പുലരുംമുമ്പേ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടൻപാട്ട്.


നേരം വളരെപ്പുലരുംമുമ്പേ
തമ്പൂരാൻ വന്നുവിളിക്കുന്നേ
ചിന്നക്കൊടയും കറക്കിപ്പുടിച്ച് -
തമ്പൂരാൻ വന്നുവിളിക്കുന്നേ
പുള്ളയൊള്ളകള്ളീകളേം
പെണ്ണാളേംവിളിച്ചെറക്കുന്നേ
മുട്ടിക്കൂനിമുതുമികളേം
പെണ്ണാളേം വിളിച്ചെറക്കുന്നേ
ചിന്നക്കൊടയും കറക്കിപ്പുടിച്ചേ
തമ്പൂരാൻ വന്നുവിളിക്കുന്നേ
നേരം വളരെപ്പുലരുംമുമ്പേ
തമ്പൂരാൻവന്നുവിളിക്കുന്നേ