നേരം പോയ് നേരം പോയ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നേരം പോയ്‌ നേരം പോയ്‌
പൂക്കൈത മറപറ്റ്യേ...
കാനംകോഴി കൊളക്കോഴി
തത്തിത്തത്തിച്ചാടുന്നേ...

കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കാണാത്ത പിള്ളേരെല്ലാം കണ്ടും കൊണ്ടോടി വായോ
അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടു വായോ
കയ്യോ കാലോ തൊട്ടു വായോ

കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌
കണ്ണാരം പൊത്തിപ്പൊത്തി
കടയ്ക്കാടം കടന്ന്‌ കടന്ന്‌

നേരം പോയ്‌ നേരം പോയ്‌
പൂക്കൈത മറപറ്റ്യേ
നേരം പോയ നേരത്തും
കൊല്ലാക്കൊല ചെയ്യീണേ...
അരമുറി കരിക്കും തന്നേ..
കൊല്ലാക്കൊല ചെയ്യീണേ

ഹെയ്.....കണ്ണാരം പൊത്തി പൊത്തി കടയ്ക്കാടം കടന്ന് കടന്ന്
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാടം കടന്ന് കടന്ന്...

ഏനിവിടെ വന്നപ്പം.. ഈടില്ല മൂടില്ല..
ഏനിവിടെ വന്നേപ്പിന്നെ.. കെട്ടാപ്പുര കെട്ടിച്ചേ..
ഏനിവിടെ വന്നേപ്പിന്നെ... വെട്ടാക്കുളം വെട്ടിച്ചേ...

ഹെയ്.....കണ്ണാരം പൊത്തി പൊത്തി കടയ്ക്കാടം കടന്ന് കടന്ന്
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാടം കടന്ന് കടന്ന്...
കാണാത്ത പിള്ളേരെല്ലാം കണ്ടും കൊണ്ടോടി വായോ
അക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടു വായോ

ഹെയ്.....കണ്ണാരം പൊത്തി പൊത്തി കടയ്ക്കാടം കടന്ന് കടന്ന്
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാടം കടന്ന് കടന്ന്...
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാടം കടന്ന് കടന്ന്...

"https://ml.wikiquote.org/w/index.php?title=നേരം_പോയ്_നേരം_പോയ്&oldid=11772" എന്ന താളിൽനിന്ന് ശേഖരിച്ചത്