നെല്ലിക്ക

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും  : മുതിർന്നവരുടെ വാക്ക് അനുസരിക്കാത്ത കുട്ടികളോട് ആണ് ഈ പഴഞ്ചൊല്ല് പ്രയോഗിക്കാറ്. കഴിക്കുമ്പോൾ കയ്പ്പ് അനുഭവപ്പെടുകയും പിന്നീട് മധുരിക്കുകയും ചെയ്യുക എന്നതാണ് നെല്ലിക്കയുടെ ഏറ്റവും വലിയ പ്രത്യേകത. അത് പോലെ തന്നെയാണ് മുതിർന്നവരുടെ വാക്കും എന്നാണു ഈ പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്. ആദ്യം കേൾക്കുമ്പോൾ അനിഷ്ട്ടം തോന്നുമെങ്കിലും പിന്നീട് നല്ലതായി തീരുന്ന കാര്യങ്ങളാണ് മുതിർന്നവർ കുട്ടികളോട് പറയുന്ന വാക്കുകൾ എന്നാണിവ സൂചിപ്പിക്കുന്നത്.

"https://ml.wikiquote.org/w/index.php?title=നെല്ലിക്ക&oldid=19346" എന്ന താളിൽനിന്ന് ശേഖരിച്ചത്