നാടോടിക്കാറ്റ്
ദൃശ്യരൂപം
1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നാടോടിക്കാറ്റ്.
- സംവിധാനം: സത്യൻ അന്തിക്കാട്. രചന: ശ്രീനിവാസൻ.
അനന്തൻ നമ്പ്യാർ
[തിരുത്തുക]- അങ്ങനെ പവനായി ശവമായി! എന്തൊക്കെ ബഹളമായിരുന്നു. മലപ്പുറം കത്തി, മെഷീൺ ഗണ്ണ്, ബോംബ്, ഒലക്കേടെ മൂട്...
- ഓ മൈ ഗോഡ്! സീഐഡീസ്! എസ്കേപ്പ്!
സംഭാഷണങ്ങൾ
[തിരുത്തുക]- ദാസൻ: എടാ വിജയാ, എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നത്?
- വിജയൻ: എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
- പരിചയക്കാരൻ: എങ്ങോട്ടാ നാലാളും കൂടി? [ദാസനും വിജയനും രണ്ടൂ പശുക്കളെയും കൊണ്ടു പോകുമ്പോൾ]
- ദാസൻ: ഞങ്ങൾ... ഞങ്ങൾ നാലാളും കൂടീ കാശിക്കു പോകുവാ. വരുന്നോ? അഞ്ചാളാകാം.
- വിജയൻ: എന്റെ കഷ്ടകാലത്തിനാ ഞാനാ വീലിന്റെ കാറ്റഴിച്ചു വിട്ടത്.
- ദാസൻ: നീയപ്പോ അങ്ങനെ ചെയ്തത് നന്നായി. അല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റപ്പെട്ടുപോയേനെ.
- സൂപ്രണ്ട്: ഇതു എന്താടോ മുഖത്ത്?
- വിജയൻ: അതു ഞാൻ ഇന്ന് ഷേവ് ചെയ്തില്ല സാർ.
- സൂപ്രണ്ട്: ഒരു ദിവസം ഷേവ് ചെയ്യാണ്ടിരുന്നാൽ ഇത്രേം താടി വരുമോ?
- വിജയൻ: വരും സാർ.
- വിജയൻ: കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്നൊരു ശാസ്ത്രമുണ്ടേ.
- ദാസൻ: അങ്ങനെയല്ല. കാര്യം കാണാൻ കഴുത കാലും പിടിക്കണമെന്ന്.
- ദാസൻ: ആഹഹഹാ... അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം. എന്തൊരു സംഗീതാത്മകം. ആഹഹഹാ...
- വിജയൻ: ഐശ്വര്യത്തിന്റെ സൈറൻ മുഴങ്ങുന്നതുപോലെയുണ്ടല്ലേ.
- വിജയൻ:എടാ ദാസാ... ഏതാ ഈ അലവലാതി?
- പവനായി: Look man. I'm not an അലവതാതി. I'm പവനായി. A real professional killer.
കഥാപാത്രങ്ങൾ
[തിരുത്തുക]- മോഹൻലാൽ – ദാസൻ
- ശ്രീനിവാസൻ – വിജയൻ
- തിലകൻ – അനന്തൻ നമ്പ്യാർ
- ക്യാപ്റ്റൻ രാജു – പവനായി