ധ്രുവം (ചലച്ചിത്രം)

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ധ്രുവം.

സംവിധാനം: ജോഷി. രചന: എസ്.എൻ. സ്വാമി, സാജൻ ബാബു.

നരസിംഹമന്നാടിയാർ[തിരുത്തുക]

  • മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ, ഞാൻ ബ്രാഹ്മണനോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല. മന്നാടിയാർ ക്ഷത്രിയനാണ്... ക്ഷത്രിയൻ.
  • അതെ, ഞാൻ തന്നെ. എനിക്കുണ്ടായിരുന്ന ഒരേയൊരുത്തനെ നീ വെട്ടിനുറുക്കിയപ്പോൾ ഞാൻ സഹിച്ചെന്നു കരുതിയോ, ക്ഷമിച്ചെന്നു കരുതിയോ നീ. പകരത്തിനു പകരം മാത്രം ചെയ്ത് പക തീർക്കാൻ മന്നാടിയാർ നിന്നെപ്പോലെ നാലാംതരം ക്രിമിനലല്ല. ചത്തു ശവമായിട്ടേ നീ ജയിലിനു പുറത്തേക്കിറങ്ങൂ. അതിനാണു ഞാൻ വന്നത്. നിന്നെ തൂക്കാൻ ഇവിടത്തെ നിയമത്തിനു ഭയമായിരുന്നു. മരിക്കാൻ നിനക്കും. പക്ഷേ, രണ്ടിനും മന്നാടിയാർക്കു ഭയല്ല്യാ. ഒരുങ്ങിയിരുന്നോ നീയ്.
  • ധൈര്യവും വിഢിയുടെ സാഹസവും രണ്ടും രണ്ടാണു മാരാർ സാറെ.

ഹൈദർ മരയ്ക്കാർ[തിരുത്തുക]

  • നരസിംഹം. Half man, half lion. എനിക്കൊത്ത എതിരാളി. പക്ഷേ, എന്തുചെയ്യാം. അങ്കം കുറിച്ചപ്പോൾ ഒരു സിംഹം അകത്ത്. എന്നും ഞാൻ അകത്തായിരിക്കുമെന്നു നീ കരുതണ്ട. ആയുസ്സിനു വേണ്ടി ഉറച്ചു പ്രാർത്ഥിച്ചോ.

സംഭാഷണങ്ങൾ[തിരുത്തുക]

ചേക്കുട്ടി: ഇവനെ... ഈ റാസ്ക്കലിനെയാരാ പോലീസിന്റെ പണിയേൽപ്പിച്ചത്?
നരസിംഹ മന്നാടിയാർ: നിന്റെ തന്ത. മനുഷ്യര് കയറിയിരിക്കുന്നടത്ത് കയറിയിരുന്ന് നാലുകാലും വാലുമുള്ള ജന്തുവിന്റെ സ്വഭാവം കാണിക്കുന്നവനല്ലേ നീയ്.
ചേക്കുട്ടി: തോന്നിയവാസം പറയുന്നോ? ഞാനാരാണെന്നറിയാമോ നിനക്ക്?
നരസിംഹ മന്നാടിയാർ: അറിയാം. ജനങ്ങളുടെ വിവരക്കേടു കൊണ്ട് ഒരു എം.എൽ.എ. പതിനഞ്ചു വർഷം മുൻപ് എന്റെ മുൻപിൽ ഓച്ചാനിച്ച് നിന്ന എന്റെ ഡ്രൈവറ്. അതിനു മുൻപ് ആ കുടുംബത്തിലെ അരിവെപ്പുകാരന്റെ സഹായി, ചേക്കുട്ടി. അതിനു മുൻപ് അമ്മയുടെ ഗർഭപാത്രത്തിൽ സ്വന്തം അമ്മയ്ക്കു പോലും തിരിച്ചറിയാനാവാത്ത ഒരു ബാസ്റ്റർഡ്. അല്ലാണ്ടെന്താ നീയ്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ധ്രുവം_(ചലച്ചിത്രം)&oldid=20581" എന്ന താളിൽനിന്നു ശേഖരിച്ചത്