Jump to content

ദശരഥം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദശരഥം.

സംവിധാനം: സിബി മലയിൽ. രചന: ലോഹിതദാസ്‌.

സംഭാഷണങ്ങൾ[തിരുത്തുക]

രാജീവ്: ആനീ, ഭയപ്പെടണ്ട. മോഷ്ടിച്ചു കൊണ്ടുപോകാനല്ല ഞാൻ വന്നത്. മനുഷ്യത്വത്തിന്റെ പേരിൽ, ഒരിക്കൽക്കൂടി അപേക്ഷിക്കാനാ. ബന്ധു എന്നു പറയാൻ ഇവൻ മാത്രമേയുള്ളു. ആർക്കും സ്നേഹം കൊടുത്തിട്ടില്ല. കിട്ടീട്ടുമില്ല. ഇതുവരെ ഒരൊഴുക്കായിരുന്നു ലൈഫ്. എങ്ങോട്ടോ ഒഴുകിപ്പോകുന്നു. എന്റെ മകനുണ്ടായതിനുശേഷം, പുതുതായി പലതും, പല കണക്കുകൂട്ടലുകളും, പുതിയൊരു ജീവിതം തന്നെ തുടങ്ങുവായിരുന്നു. ഇതുവരെ കരുതിവച്ചിരുന്ന സ്നേഹം മുഴുവൻ ഞാൻ ഇവനുകൊടുത്തു. അതെല്ലാം നഷ്ടമാവുമ്പൊ എനിക്ക് സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ട്, എനിക്കുള്ളതെല്ലാമെടുത്ത് എന്റെ മകനെ മാത്രമെനിക്ക് തന്നൂടെ?
ആനി: ഇല്ല, ഞാൻ തരില്ല.
രാജീവ്: ശരി, പോട്ടെ. ചന്ദ്രദാസ്, ഒരിക്കൽക്കൂടി ചോദിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്നു എന്ന് നാളെ തോന്നാതിരിക്കാൻ വേണ്ടിയാണ്, ഒരു യാചകനെപ്പോലെ, ഞാൻ വന്നത്. ചന്ദ്രദാസിനോടൊരപേക്ഷയുണ്ട്. എന്റെ മകനെ വെറുക്കരുത്. അവൻ വളർന്ന് വലുതാകുമ്പോ, ഇങ്ങനെ വിഡ്ഡിയായോരച്ചന്റെ കഥ അവനോട് പറയുകയും വേണ്ട.
ചന്ദ്രദാസ്: വളരുമ്പോ അവൻ നിങ്ങളെത്തേടി വരും. ഉറപ്പാണ്.
രാജീവ്: നന്ദി. അന്ന് ജീവിച്ചിരിക്കുമോ ആവോ. ഞാനവനെ ഒന്ന് എടുത്തോട്ടേ?
ചന്ദ്രദാസിന്റെ അമ്മ: ഒന്ന് കൊടുക്ക് മോളേ.
രാജീവ്: എന്റെ എല്ലാ സ്വത്തുക്കളും ഇവനാണ്. കണക്കുപറയുന്ന ശുംഭൻ എന്നുപറഞ്ഞ് എന്നെ പരിഹസിക്കരുത്. അച്ഛൻ എന്നുപറഞ്ഞ് കേട്ടപ്പോഴൊക്കെ വല്ലാത്തൊരു അഭിമാനം തോന്നിയിരുന്നു. ഒരിക്കൽപ്പോലും നീ അങ്ങനെ വിളിച്ചില്ല. വരട്ടെ...

രാജീവ്: ചന്ദ്രദാസ് നിങ്ങൾ വലിയവനാണ്‌. അല്ലെങ്കിൽ ഇത്രയും ദയ നിങ്ങൾ എന്നോട് കാണിക്കില്ലായിരുന്നു. ഒരു മത്സരത്തിൽ കുടുക്കി ഇവരെ വിഷമിപ്പിക്കെണ്ടാ. ചിലപ്പോൾ നിങ്ങൾ തോറ്റു പോയേക്കും. അത് പാടില്ല. [കാറിന്റെ ഡോർ തുറന്നു കൊണ്ട്] കയറൂ...
ചന്ദ്രദാസ്: ഞങ്ങൾ ഇനി തിരിച്ചുവന്നു എന്ന് വരില്ല.
രാജീവ്: എവിടെ ആയാലും സുഖമായിരിക്കട്ടെ. അവസാനമായി ഒരു അപേക്ഷ കൂടി ഉണ്ട്. അത് നിഷേധിക്കരുത്. മാറ്റങ്ങളുടെ കൂട്ടത്തിൽ വേണ്ടാത്ത ചില വിശ്വാസങ്ങളും ഉണ്ടായിപ്പോയി. ഞാൻ മരിച്ചുപോയാൽ വായ്ക്കരി ഇടാനും മറ്റ് കർമ്മങ്ങൾ എന്താന്ന് വച്ചാൽ ചെയ്യാനും ഇവനെ അനുവദിക്കണം. അതാണ്‌ ആചാരം. അച്ഛന്റെ ചിതയ്ക്ക് മകാനാണ് തീ കൊളുത്തേണ്ടത്, ചന്ദ്രദാസിന് അറിയാമല്ലോ. പരലോകത്തെങ്കിലും മോക്ഷം കിട്ടാതെ പോകണ്ടാ.
[ആനിയോട്] ആനി, എനിക്ക് സന്തോഷമേ ഉള്ളൂ. എന്റെ മകൻ മിടുക്കനായി വളരും. നിന്നിലൂടെ ഞാൻ പുതിയത് പലതും പഠിക്കാൻ തുടങ്ങുകയാണ്. പൊയ്ക്കോളൂ.
[കാർ പോകുന്നു]
രാജീവ്': എല്ലാ അമ്മമാരും ആനിയെ പോലാണോ?
മാഗി: അതെ കുഞ്ഞേ. മനസ്സിൽ ഉള്ളത് എനിക്കറിയാം. കുഞ്ഞിന്റെ അമ്മയെ കുറിച്ചല്ലേ ഓർത്തത്. ഞാനും കേട്ടിട്ടുണ്ട്. ആ സ്ത്രീക്ക് ഒരിക്കലും സുഖം കിട്ടിയിട്ടുണ്ടാവില്ല. ജീവിതം മുഴുവൻ നീറി നീറി കഴിഞ്ഞിട്ടേ ഉണ്ടാവൂ.
രാജീവ്': ആനി മോനെ സ്നേഹിക്കുന്ന പോലെ, മാഗിക്കെന്നെ സ്നേഹിക്കാവോ?

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ദശരഥം&oldid=16286" എന്ന താളിൽനിന്ന് ശേഖരിച്ചത്