തേവീ തിരുതേവീപുന്തേരിക്കണ്ടം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

നെൽകൃഷിയുടെ ഒരുക്കങ്ങളെ പ്രതിപാധിക്കുന്ന ഒരു നാടൻ പാട്ട്.


തേവീ തിരുതേവീപുന്തേരിക്കണ്ടം
പുന്തേരിക്കണ്ടത്തിലാളൂവരുന്നേ
ആളൂ-വരുന്നേ-കാളാ-വരുന്നേ
കാ-ളാ വരുന്നേ/കലപ്പാവരുന്നേ
നുകംവരുന്നേ/ കാളാവരുന്നേ
തേവീ തിരുതേവീപുന്തേരിക്കണ്ടം
പുന്തേരിക്കണ്ടത്തിലാളൂവരുന്നേ
കല്ലേലിരിക്കുന്ന കല്ലേരിനണ്ടേ
കല്ലെടനീങ്ങി വഴികൊടുനണ്ടേ
ആളൂവരുന്നേ കാളാവരുന്നേ
കാളാവരുന്നേ കലപ്പാവരുന്നേ
തേവീ തിരുതേവീ പുന്തേരിക്കണ്ടം
പുന്തേരിക്കണ്ടത്തിലാളൂവരുന്നേ