തേയവാഴിത്തമ്പുരാന്റേ
ദൃശ്യരൂപം
നെൽകൃഷിയുമായി ബന്ധപ്പെട്ട ഒരു നാടൻ പാട്ട്.
തേയവാഴിത്തമ്പുരാന്റേ
തിരുവുമ്പീല്
അടിയങ്ങള് തളർന്നുനിന്നൂ
പാടീയാടുന്നേയ്
തേയവാഴിത്തമ്പൂരാന്റേ
തിരുമുമ്പീല്
ഈയുള്ളോരുതളർന്നുനിന്നൊരു
പാട്ടുപാടുന്നേയ്
വെട്ടിയിട്ട തോലുകളൊക്കെ
കരിഞ്ഞുപോയല്ലാ
എന്നുംചൊല്ലീയിവ്വാളെന്നെ
പിടിച്ചുകെട്ടല്ലേ -
ഞാറുകളെല്ലാം മുട്ടുവച്ചി -
ളകിപ്പോയല്ലാ
എന്നുംചൊല്ലീയിവ്വാളെന്നേ
പിടിച്ചുകെട്ടല്ലേ -
തേയവാഴിത്തമ്പൂരാന്റേ
തിരുമുമ്പിലേയ്
അടിയങ്ങള് തളർന്നുനിന്നൂ
പാടിയാടുന്നേയ്