തെയ്യച്ചൊല്ലുകൾ
ദൃശ്യരൂപം
ഉത്തര കേരളീയരുടെ ജീവിത സംസ്കാരങ്ങളെ രൂപപ്പെടുത്തുന്നതിൽ തെയ്യം എന്ന അനുഷ്ഠാനരൂപത്തിനു നിർണ്ണായക സ്വാധീനം ഉണ്ട്. തെയ്യാരാധകരായ ഇവരുടെ നിത്യജീവിതത്തിലും ചിന്തയിലും വ്യവഹാരഭാഷയിലും തെയ്യം നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടുതന്നെ തെയ്യത്തെ മുൻ നിർത്തി അനേകം ചൊല്ലുകൾ ഉണ്ടായിട്ടുണ്ട്. അതിൽ ചിലതു താഴെകൊടുക്കുന്നു.
- പോതി കൂടിയപോലെ
- കോമരം തുള്ളുമ്പോലെ
- പോതികെട്ടിയ വണ്ണാന്റെ പോയത്തം
- ചാമുണ്ഡി കെട്ടിയ മലയന്റെ സാമർത്ഥ്യം
- കൂട്ടത്തിൽ കോലത്തിനേക്കാളും
- ഒറ്റയ്ക്ക് കുളിയൻ കെട്ടുന്നതാ നല്ലത്
- കുളിയൻ കുഞ്ഞിനെ പോറ്റും പോലെ
- പനിയൻ നിരിപ്പിൽ ചാടും പോലെ
- വന്നവരെ മടക്കേണ്ട; പോകുന്നവരെ വിളിക്കേണ്ട
- ഇതെന്തൂന്ന് കോതാവരിയാ
- തെയ്യം കയിഞ്ഞ കാവുപോലെ
- അടയാളം മേണിച്ചതല്ലേ, ഇനി കെട്ടിയാട്വന്നെ
- തീയൻ മൂത്താൽ തെയ്യം
- വേലൻ പറ്റിൽ കോലം
- മലയന്റെ നാവിൽ സരസ്വതി
- മലയൻ കുളിക്കും പോലെ
- ഊർപ്പേച്ചീം വേട്ടക്കൊരുവനും പോലെ
- കലാശം കയിഞ്ഞിറ്റാ വാളു കൊടുക്കുന്ന്
- ആട കളിയാട്ടം തൊടങ്ങ്യാ
- വീരൻ കളിക്കും പോലെ
- തോറ്റം ചൊല്ലുമ്പോലെ
- ദൈവം വിടിഞ്ഞ വണ്ണാനെ പോലെ
- കുളിയൻ കൂടിയ പോലെ
- തെയ്യം കൂടിയ പോലെ
- തോറ്റത്തിന കൊണ്ടാവും പോലെ
- നീ തോറ്റത്തിന് നിന്ന്വാ
- മരം മറഞ്ഞാലും ശരം ചൊറഞ്ഞു പിടിക്കും
- ഓനാട നോറ്റിരിക്കാൻ തൊടങ്ങി
- തെയ്യം വരുമ്പോലെ
- തെയ്യത്തിനെന്താ തുള്ളിയാൽ പോരേ
- അടിയന്റെ ഇപ്പന മുറിക്കുന്നതിനേക്കാളും തമുരാന്റെ അപ്പന മുറിച്ചൂടെ
- കോള് കിട്ടീല്ലേ... ഇനി മടങ്ങിക്കോ
- തീയ്യനൊരുത്തനില്ലാതെ ഒരേടത്തും തെയ്യാട്ടമുണ്ടാവൂല്ല