തെക്കേക്കര വടക്കേക്കര
Jump to navigation
Jump to search
തെക്കേക്കര വടക്കേക്കര
കണ്ണാംതളി മുറ്റത്തൊരു തുമ്പമുളച്ചു
തുമ്പകൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലക്കലൊരാലുമുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും
തുടിയും തുടിക്കോലും
പറയും പറക്കോലും
പിന്നെ
പൂവേ പോ!പൂവേ പോ!പൂവേ
പൂ വെക്കാം പുണർന്നേക്കാം
പൂങ്കാവിൽ ചെന്നേക്കാം
പൂവൊന്നൊടിച്ചേക്കാം
പൂവൊന്നു ചൂടിയേക്കാം
പൂവേ പോ!പൂവേ പോ!പൂവേ